'ചെറുപ്പം മുതലേ പരിചയമുള്ള ആളാണ്'; ശ്യാമള ടീച്ചർക്കായി പ്രചാരണത്തിനിറങ്ങി നിഖില വിമൽ

കലാ- സാംസ്കാരിക രം​ഗത്ത്, നമ്മുടെ തളിപ്പറമ്പിൽ തന്നെ ഒരുപാട് വികസനങ്ങൾ വന്നിട്ടുണ്ട്.
Nikhila Vimal
Nikhila Vimalവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

കണ്ണൂർ: തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമളക്ക് വോട്ടഭ്യർഥിച്ച് രം​ഗത്തെത്തി നടി നിഖില വിമൽ. ടീച്ചറുടെ രാഷ്ട്രീയ പാരമ്പര്യവും പ്രവർത്തന പാരമ്പര്യവും സ്നേ​ഹവും കരുതലുമെല്ലാം അനുഭവിച്ചറിയാൻ ഭാ​ഗ്യം ലഭിച്ചവളാണ് താനെന്ന് പ്രചാരണ പരിപാടിയിൽ നിഖില പറഞ്ഞു.

ചെറുപ്പം മുതലേ പരിചയമുള്ള ആളാണ് ടീച്ചറെന്നും അതുകൊണ്ടാണ് ഇവിടെ വന്നതെന്നും നടി കൂട്ടിച്ചേർത്തു. "കഴിഞ്ഞ 10 വർഷമായി നമ്മുടെ നാട്ടിലുണ്ടായ വികസനങ്ങൾ എന്താണെന്ന് ഇതിനോടകം തന്നെ നമ്മൾ കണ്ടു കഴിഞ്ഞതാണ്. ഞാൻ വർക്ക് ചെയ്യുന്ന ഫീൽഡ് സിനിമയാണ്.

Nikhila Vimal
'മലയാള സിനിമയിലെ മാടമ്പി, ഇത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപമാണോ'; രഞ്ജിത്തിനെതിരെ ആലപ്പി അഷ്റഫ്

കലാ- സാംസ്കാരിക രം​ഗത്ത്, നമ്മുടെ തളിപ്പറമ്പിൽ തന്നെ ഒരുപാട് വികസനങ്ങൾ വന്നിട്ടുണ്ട്. ചെറുപ്പം മുതലേ ഒരുപാട് പരിചയമുള്ളയാളാണ് ടീച്ചർ. അതുകൊണ്ട് തന്നെയാണ് ഞാൻ ഇവിടെ വന്നതും. അതിനുദാഹരണമാണ് ഹാപ്പിനസ് സ്ക്വയർ. ധർമശാലയിൽ ഒരു തിയറ്റർ കോംപ്ലക്സ് വരാൻ പോകുന്നു.

അങ്ങനെ വികസനത്തിന്റെ തുടർച്ചയുണ്ടാകാൻ ശ്യാമള ടീച്ചർക്ക് വോട്ട് ചെയ്യണം. ടീച്ചർക്ക് വലിയ ഭൂരിപക്ഷത്തിൽ വിജയമുണ്ടാകട്ടെ".- നിഖില വിമൽ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമാണ് പി കെ ശ്യാമള.

Nikhila Vimal
സിജു വിൽസൺ നായകനാകുന്ന മെഡിക്കൽ ത്രില്ലർ; 'ഡോസ്' റിലീസ് തീയതി പുറത്ത്

വിയോജിപ്പിനെ തുടർന്ന് പാർട്ടിയിൽ കലാപമുണ്ടാക്കി പുറത്തുപോന്ന ടി കെ ​ഗോവിന്ദനാണ് യുഡിഎഫ് സ്വതന്ത്രനായി ശ്യാമളക്കെതിരെ മത്സരിക്കുന്നത്. എം വി ഗോവിന്ദനും ശ്യാമളയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചാണ് ടി കെ ഗോവിന്ദൻ പാർട്ടി വിട്ടത്.

Summary

Nikhila Vimal campaign for LDF candidate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com