ഉപയോക്താക്കള്‍ക്ക് 'ചില പ്രത്യേക' വിവരങ്ങള്‍ മാത്രം നല്‍കുന്നു; മെറ്റ അല്‍ഗോരിതം തിരുത്തണമെന്ന് കേന്ദ്രം

സിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്
meta
Govt issues warning to Meta, fix your algorithm
Updated on: 
1 min read

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തണമെന്ന് മാതൃകമ്പനിയായ മെറ്റയോട് കേന്ദ്ര സര്‍ക്കാര്‍. വ്യാജപ്രചാരണങ്ങളും തെറ്റായ വിവരങ്ങളും തടയുന്നതിനായി അല്‍ഗോരിതങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ നിര്‍ദേശം. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

ചില പ്രത്യേക അഭിപ്രായങ്ങളോ വിവരങ്ങളോ മാത്രം അല്‍ഗോരിതം വഴി ഉപയോക്താക്കളിലേക്ക് അമിതമായി എത്തിക്കുന്നത് ഒഴിവാക്കണം. തെറ്റിധരിപ്പിക്കുന്ന പോസ്റ്റുകള്‍, കൃത്രിമമായി നിര്‍മ്മിച്ച ദൃശ്യങ്ങള്‍, സന്ദര്‍ഭത്തിന് നിരക്കാത്ത ചിത്രങ്ങള്‍ എന്നിവ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വ്യാപകമായി പ്രചരിക്കുന്നത് തടയാന്‍ കര്‍ശന പരിശോധന വേണം. നടക്കുന്ന സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുമ്പോള്‍, അവയുടെ ഉറവിടമോ പശ്ചാത്തലമോ വ്യക്തമല്ലെങ്കില്‍ കൃത്യമായ വിവരങ്ങളും സന്ദര്‍ഭവും ഒപ്പം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെടുന്നു.

ക്രമസമാധാനനില തടസ്സപ്പെടുത്തുന്നതോ പൊതുജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ക്കെതിരെ അതിവേഗ നടപടി ഉണ്ടാകണമെന്നും സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ പറയുന്നു. ഐടി നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കാനും, സ്വീകരിച്ച നടപടികളെക്കുറിച്ച് മന്ത്രാലയത്തെ ഉടന്‍ തന്നെ അറിയിക്കാനും മെറ്റയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ആരോഗ്യകരമായ രീതിയില്‍ നടക്കുന്ന ചര്‍ച്ചകളെ തടസ്സപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

meta
പിണറായി അനുകൂല നിലപാട് സര്‍ക്കാര്‍ പുനഃപരിശോധിക്കണം; യുഡിഎഫ് നിലപാടിന് വിരുദ്ധം; പരസ്യവിമര്‍ശനവുമായി കെകെ രമ
meta
'ഞങ്ങള്‍ മൂന്നു പേരല്ലേ ഉള്ളൂ, പിന്നെന്താ പ്രശ്നം?'; ഡല്‍ഹി പൊലീസുമായി തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ് - വിഡിയോ
meta
മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന്‍ സര്‍ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്‍ക്കണം'
Summary

CJP protest effect: Govt issues warning to Meta, fix your algorithm

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com