വിവാദങ്ങളിൽ നിന്ന് ചരിത്രനേട്ടത്തിലേക്ക്; യൂട്യൂബിൽ 10 ലക്ഷം ചാനൽ മെമ്പർമാരെ നേടുന്ന ലോകത്തിലെ ആദ്യ ക്രിയേറ്ററായി കൊമേഡിയൻ സമയ് റെയ്ന

Samay Raina.
Samay Raina.Google India Blog
Edited By:
Updated on: 
2 min read

ന്യൂഡൽഹി: വിവാദങ്ങളുടെ കൊടുങ്കാറ്റിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ് ലോകറെക്കോർഡ് സ്വന്തമാക്കി പ്രശസ്ത സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ സമയ് റെയ്ന. യൂട്യൂബിൽ ഒരു മില്യൺചാനൽ മെമ്പർമാരെ സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ ക്രിയേറ്റർ എന്ന ചരിത്രനേട്ടമാണ് സമയ് റെയ്ന കരസ്ഥമാക്കിയത്. ഗൂഗിൾ ഇന്ത്യയുടെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് യൂട്യൂബ് ഈ സുപ്രധാന നേട്ടം പ്രഖ്യാപിച്ചത്

ഗ്രാൻഡ്മാസ്റ്റർമാരുമായുള്ള ചെസ്സ് സ്ട്രീമുകൾ മുതൽ ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന വൻ തരംഗം സൃഷ്ടിച്ചത് വരെ, ദശലക്ഷക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട വെർച്വൽ ഇടമായി സമയ് തന്റെ യൂട്യൂബ് ചാനലിനെ മാറ്റിയെന്ന് യൂട്യൂബ് ടീം പ്രശംസിച്ചു. ഇന്ത്യൻ ഡിജിറ്റൽ ലോകത്ത് പ്രേക്ഷകർ തങ്ങളുടെ പ്രിയപ്പെട്ട ക്രിയേറ്റർമാരെ വ്യക്തിപരമായി പിന്തുണയ്ക്കുന്ന വലിയൊരു സാംസ്കാരിക മാറ്റത്തിന്റെ അടയാളമാണ് സമയ് റെയ്നയുടെ ഈ നേട്ടമെന്നും യൂട്യൂബ് വ്യക്തമാക്കി. നിലവിൽ 12.4 മില്യൺ സബ്സ്ക്രൈബർമാരാണ് സമയ് റെയ്നയ്ക്കുള്ളത്.

വിവാദങ്ങളും തകർച്ചയും; ചാറ്റ് ജിപിടിയിൽ ആശ്വാസം തേടിയ നാളുകൾ

2025 ഫെബ്രുവരിയിലാണ് സമയ് റെയ്നയുടെ 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' എന്ന ഷോ വൻ വിവാദത്തിൽ അകപ്പെട്ടത്. ഷോയിലെ ഒരു എപ്പിസോഡിൽ യൂട്യൂബർ രൺവീർ അല്ലാബാദിയ മാതാപിതാക്കളെക്കുറിച്ച് നടത്തിയ അശ്ലീല പരാമർശം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് തിരികൊളുത്തി. ഹാസ്യത്തിന്റെ പേരിൽ അതിരുകൾ ലംഘിച്ചുവെന്ന് ആരോപിച്ച് സമയ് റെയ്നയ്ക്കും രൺവീറിനുമെതിരെ നിരവധി പൊലീസ് കേസുകളും എഫ്ഐആറുകളും രജിസ്റ്റർ ചെയ്യപ്പെട്ടു. ഇതോടെ ഇരുവരും പരസ്യമായി മാപ്പ് പറയുകയും, ഷോയുടെ മുഴുവൻ എപ്പിസോഡുകളും സമയ് തന്റെ യൂട്യൂബ് ചാനലിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

ആ കാലഘട്ടത്തിൽ താൻ കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോയതെന്ന് ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് സീസൺ 2 ഫിനാലെയിൽ സമയ് വെളിപ്പെടുത്തിയിരുന്നു. "രണ്ട് വർഷം മുൻപ് വിവാദങ്ങളെ തുടർന്ന് എല്ലാം തകർന്നപ്പോൾ ഞാൻ കാനഡയിലായിരുന്നു. കടുത്ത വിഷാദത്തിലായിരുന്ന ഞാൻ 'സമയ് റെയ്നയ്ക്ക് എപ്പോഴെങ്കിലും തന്റെ ഷോ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?' എന്ന് ചാറ്റ് ജിപിടിയോട് ചോദിക്കുമായിരുന്നു. 'ഇപ്പോൾ ഒന്നും വ്യക്തമല്ല' എന്നായിരുന്നു ചാറ്റ് ജിപിടിയുടെ മറുപടി. അപ്പോൾ ഞാൻ 'ദയവായി ഉവ്വ് എന്ന് പറയൂ' എന്ന് ടൈപ്പ് ചെയ്യുമായിരുന്നു. ഈ രീതിയിൽ ഷോ തിരികെ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല," സമയ് വികാരാധീനനായി പറഞ്ഞു.

'സ്റ്റിൽ എലൈവ്' വഴി വമ്പൻ തിരിച്ചുവരവ്

2026-ൽ പുറത്തിറക്കിയ 'സ്റ്റിൽ എലൈവ്' എന്ന കോമഡി സ്പെഷ്യലിലൂടെയാണ് സമയ് തന്റെ തകർച്ചയുടെ നാളുകൾ തുറന്നുപറഞ്ഞതും ഷോയുടെ രണ്ടാം സീസൺ പ്രഖ്യാപിച്ചതും. യൂട്യൂബിലും നെറ്റ്ഫ്ലിക്സിലുമായി സ്ട്രീം ചെയ്ത ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് രണ്ടാം സീസൺ വൻ വിജയമായി മാറി. ബോളിവുഡ് താരം ആലിയ ഭട്ട് അതിഥിയായി എത്തിയ ആദ്യ എപ്പിസോഡിന് പിന്നാലെ വരുൺ ധവാൻ, ഹുമ ഖുറേഷി, കരൺ ഔജ്ല തുടങ്ങി പ്രമുഖ താരനിര തന്നെ രണ്ടാം സീസണിൽ പാനലിസ്റ്റുകളായി അണിനിരന്നിരുന്നു.

Summary

Following a massive comeback after the 2025 India's Got Latent controversy, Indian stand-up comedian Samay Raina has become the first YouTube creator globally to surpass one million paid channel members, marking a major cultural milestone highlighted by Google India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER