ദീപാവലി ധമാക്ക ! സൗജന്യ മൊബൈൽ റീചാർജ് വാഗ്ദാനമോ? ലിങ്കിൽ ക്ലിക്ക് ചെയ്യല്ലേ; പിറകിൽ സൈബർ തട്ടിപ്പ്

പ്രമുഖ ടെലികോം കമ്പനികളുടെ പേരിലും ഉത്സവ ഓഫറുകളുടെയും പ്രത്യേക സമ്മാനങ്ങളുടെയും പേരിലും ഇത്തരം സന്ദേശങ്ങൾ പ്രചരിക്കാറുണ്ട്.
Cyber Scam
Free Recharge Offer Could Be a Cyber Scam.ai image
Edited By:
Updated on: 
1 min read

“ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മൊബൈൽ റീചാർജ് നൽകുന്നു. റീചാർജ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക”- ഇത്തരം സന്ദേശങ്ങൾ നിങ്ങളുടെ ഫോണിൽ വന്നിട്ടുണ്ടോ? പ്രമുഖ ടെലികോം കമ്പനികളുടെ പേരിലും ഉത്സവ ഓഫറുകളുടെയും പ്രത്യേക സമ്മാനങ്ങളുടെയും പേരിലും ഇത്തരം സന്ദേശങ്ങൾ പ്രചരിക്കാറുണ്ട്. ഈ ഓഫറുകൾ മിക്കപ്പോഴും ഒരു സൈബർ തട്ടിപ്പിന്റെ ചതിക്കുഴിയിലേക്കാണ് നമ്മളെ കൊണ്ട് എത്തിക്കുക.

Cyber Scam
പുതിയ ഫോൺ വാങ്ങിയോ ? പഴയത് വിൽക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

എങ്ങനെയാണ് തട്ടിപ്പ് നടക്കുന്നത്?

സൗജന്യ റീചാർജ് ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, ഫോൺ നമ്പർ നൽകുക, സന്ദേശം പത്ത് സുഹൃത്തുക്കൾക്ക് അയയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണ് പലപ്പോഴും ഇത്തരം സന്ദേശങ്ങളിലുണ്ടാകുക. ലിങ്കിൽ പ്രവേശിക്കുമ്പോൾ യഥാർഥ വെബ്സൈറ്റിന് സമാനമായ വ്യാജ പേജുകൾ തുറന്നേക്കാം. ഇവിടെ ഫോൺ നമ്പർ, OTP, പാസ്‌വേഡ്, ബാങ്കിങ് വിവരങ്ങൾ എന്നിവ നൽകുന്നതോടെ തട്ടിപ്പുകാർക്ക് അവ ദുരുപയോഗം ചെയ്യും.

ചില ലിങ്കുകൾ സംശയകരമായ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെട്ടേക്കാം. ഇത്തരം ആപ്പുകൾ വഴി ഫോണിലെ വിവരങ്ങൾ ചോർത്തുന്നതിനോ മറ്റ് തട്ടിപ്പുകൾ നടത്തുന്നതിനോ ഉപയോഗിക്കുകയും ചെയ്യും.

Cyber Scam
ഷെയർ മാർക്കറ്റിൽ ഉറപ്പായ ലാഭമോ? ഓൺലൈൻ തട്ടിപ്പിൽ വീഴരുത്

വ്യാജ റീചാർജ് ലിങ്കുകൾ തിരിച്ചറിയാം

അറിയാത്ത നമ്പറിൽനിന്നുള്ള സന്ദേശങ്ങൾ, അക്ഷരത്തെറ്റുകളുള്ള വെബ്സൈറ്റ് വിലാസങ്ങൾ, സമ്മാന വാഗ്ദാനങ്ങൾ, ഉടൻ ക്ലിക്ക് ചെയ്യണമെന്ന സമ്മർദം എന്നിവ ശ്രദ്ധിക്കണം. ഓഫർ യഥാർഥമാണോയെന്ന് ബന്ധപ്പെട്ട ടെലികോം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ പരിശോധിക്കുക.

Cyber Scam
ശബ്ദം കേട്ട് വിശ്വസിക്കല്ലേ! പുതിയ AI തട്ടിപ്പിനെ അറിയാം

സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കേണ്ടത്

പരിചയമില്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. സൗജന്യ റീചാർജ് ലഭിക്കാനായി OTP, UPI PIN, ബാങ്ക് പാസ്‌വേഡ് എന്നിവ ഒരിക്കലും പങ്കുവയ്ക്കരുത്.

സംശയകരമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. സാമ്പത്തിക തട്ടിപ്പ് നടന്നാൽ ബാങ്കിനെ ഉടൻ അറിയിക്കുകയും 1930 എന്ന സൈബർ തട്ടിപ്പ് ഹെൽപ്‌ലൈനിൽ ബന്ധപ്പെടുകയും ചെയ്യുക. ദേശീയ സൈബർ ക്രൈം പോർട്ടലായ cybercrime.gov.in വഴിയും പരാതി നൽകാം.

Cyber Scam
കുട്ടികളെ ലക്ഷ്യം വെച്ച് ഓൺലൈൻ ഗെയിമിങ് തട്ടിപ്പ്; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Cyber Scam
ട്രാഫിക് പിഴയുടെ പേരിൽ സൈബർ തട്ടിപ്പ്, ഈ സന്ദേശങ്ങൾ ശ്രദ്ധിക്കൂ
Cyber Scam
ഫോണ്‍ ഹാക്ക് ചെയ്യണ്ട, ഒടിപി വേണ്ട; എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്, മുന്നറിയിപ്പ്
Summary

Free Recharge Offer Could Be a Cyber Scam.

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com