13 വർഷത്തെ കാത്തിരിപ്പിന് വിരാമം; 'ജിടിഎ 6' ഇന്ത്യയിൽ പുറത്തിറങ്ങി

പിന്നിൽ ബെംഗളൂരുവിലെ 1,600-ലധികം ഡെവലപ്പർമാരുടെ കരവിരുത്
GTA 6 Released in India
GTA 6 Released in India
Edited By:
Updated on: 
1 min read

ന്യൂഡൽഹി: ഗെയിമിംഗ് പ്രേമികളുടെ 13 വർഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് റോക്ക്സ്റ്റാർ ഗെയിംസിന്റെ 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6' (ജിടിഎ 6) ഇന്ത്യയിൽ പുറത്തിറങ്ങി. ദശലക്ഷക്കണക്കിന് ആരാധകർക്ക് വെറുമൊരു വീഡിയോ ഗെയിം ലോഞ്ച് എന്നതിലുപരി വലിയൊരു ആഘോഷമായി മാറിയിരിക്കുകയാണ് ജിടിഎ 6-ന്റെ വരവ്. ന്യൂസിലൻഡിലായിരുന്നു ഗെയിം ആദ്യമായി ലഭ്യമായി തുടങ്ങിയത്.

കളിക്കാരെ വീണ്ടും പ്രശസ്തമായ വൈസ് സിറ്റിയിലേക്കും സാങ്കൽപ്പിക സംസ്ഥാനമായ ലിയോണിഡയുടെ മറ്റ് ഭാഗങ്ങളിലേക്കുമാണ് ജിടിഎ 6 കൂട്ടിക്കൊണ്ടുപോകുന്നത്. ജേസൺ ഡുവൽ, ലൂസിയ കാമിനോസ് എന്നീ പ്രധാന കഥാപാത്രങ്ങൾ കുറ്റകൃത്യങ്ങളുടെ ലോകത്ത് അകപ്പെടുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഗെയിമിന്റെ ഇതിവൃത്തം.

ഗെയിമിന്റെ നിർമ്മാണത്തിൽ ഇന്ത്യയ്ക്കും അഭിമാനകരമായ പങ്കാളിത്തമുണ്ട്. റോക്ക്സ്റ്റാർ ഗെയിംസിന്റെ ബെംഗളൂരു വൈറ്റ്ഫീൽഡ് സ്റ്റുഡിയോയിലെ 1,600-ലധികം (ഏകദേശം 1,615) ഡെവലപ്പർമാരാണ് ജിടിഎ 6-ന്റെ പിന്നിൽ പ്രവർത്തിച്ചത്. ഗെയിമിലെ ഓപ്പൺ വേൾഡ് പരിസരങ്ങൾ, വൈസ് ബീച്ച് ഉൾപ്പെടെയുള്ള പ്രധാന ലൊക്കേഷനുകൾ, മറ്റ് ഗ്രാഫിക്സ് ഘടകങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ബെംഗളൂരു ടീം നിർണ്ണായക പങ്കുവഹിച്ചു. ഗെയിമിംഗ് ലോകത്തിൻറെ വലിയ പ്രതീക്ഷകളോട് പൂർണ്ണമായും നീതി പുലർത്തുന്നതാണ് ജിടിഎ 6 എന്ന് അന്താരാഷ്ട്ര നിരൂപകർ വിലയിരുത്തുന്നു. 'അഭൂതപൂർവ്വം', 'അവിശ്വസനീയം', 'ഒഴിവാക്കാനാവാത്തത്' എന്നിങ്ങനെയാണ് പ്രമുഖ ഗെയിമിംഗ് പ്രസിദ്ധീകരണമായ ഐജിഎൻ ഗെയിമിനെ വിശേഷിപ്പിച്ചത്.

Summary

Ending a 13-year wait, Rockstar Games has officially released Grand Theft Auto 6 (GTA 6) in India, taking players back to Vice City with notable development contributions from over 1,600 developers at its Bengaluru studio.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER