വലം കയ്യൻ ബാറ്റർമാരുടെ കുറവ് ഇന്ത്യയ്ക്ക് തിരിച്ചടിയോ?

ലോകകപ്പിലെ സൂപ്പർ 8 ൽ എത്തി നിൽക്കുന്ന ഇന്ത്യൻ ടീമിന് ചില പ്രശ്നങ്ങൾ ഉണ്ടെന്ന് ടീമിന്റെ സഹ പരിശീലകന്‍ റയാന്‍ ടെന്‍ഡോഷെ. സ്പിന്നര്‍മാരെ നേരിടുന്ന കാര്യത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വലിയ സമ്മര്‍ദ്ദമാണ് നേടിടുന്നത് എന്നാണ് സഹ പരിശീലകന്‍ പറയുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരത്തിൽ 42 ഓവറുകളാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്നര്‍മാരെ നേരിട്ടത്. ഈ 42 ഓവറിനിടെ ഇന്ത്യക്ക് 15 വിക്കറ്റുകൾ നഷ്ടമായി.

ഈ പ്രതിസന്ധിക്കുള്ള യഥാർത്ഥ കാരണം ഇന്ത്യയുടെ ബാറ്റിങ് നിരയിൽ റൈറ്റ് ഹാൻഡ് ബാറ്റർമാരുടെ കുറവാണ്. അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍ ഇവരെല്ലാം ഇടം കൈയന്‍മാരാണ്. ഈ ഇടംകൈയന്‍ ബാറ്റര്‍മാരെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് എതിര്‍ ടീമുകളെല്ലാം തന്ത്രങ്ങൾ മെനഞ്ഞതും ഫിംഗര്‍ സ്പിന്‍ ആക്രമണത്തിലൂടെ ഇന്ത്യൻ വിക്കറ്റുകൾ തെറിപ്പിച്ചതും.

Summary

India Struggle Against Spin in Super 8 Due to Lack of Right-Handed Batters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com