ടി20 ലോകകപ്പിന്റെ സെമിയിലെത്താൻ ഇന്ത്യയ്ക്ക് കഴിയുമോ ?

ടി20 ലോകകപ്പിന്റെ സെമിയിലെത്താൻ ഇന്ത്യയ്ക്ക് കഴിയുമോ എന്നാണ് ക്രിക്കറ്റ് ആരാധകരുടെ മനസിലെ പ്രധാന ചോദ്യം. സിംബാബ്‌വെയ്‌ക്കെതിരെ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യക്ക് അടുത്ത മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തിയാല്‍ സെമിയിലേക്ക് പ്രവേശിക്കാം.

എന്നാൽ മത്സരം മഴ മൂലം ഉപേക്ഷിച്ചാൽ വെസ്റ്റ് ഇന്‍ഡീസ് സെമിയിലെത്തും. കാരണം നെറ്റ് റണ്‍റേറ്റില്‍ നിലവില്‍ വിന്‍ഡീസ് തന്നെയാണ് മുന്നില്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തില്‍ വിന്‍ഡീസ് കനത്ത തോല്‍വി വഴങ്ങിയിരുന്നു. അവരുടെ നെറ്റ് റണ്‍റേറ്റ് +5.350ല്‍ നിന്നു +1.791 ആയി കുത്തനെ ഇടിഞ്ഞെങ്കിലും അവര്‍ക്ക് രണ്ടാം സ്ഥാനം നഷ്ടമായിട്ടില്ല. - 0.100 ആണ് ഇന്ത്യയുടെ നിലവിലെ നെറ്റ് റണ്‍ റേറ്റ്.

Summary

Can India Reach T20 World Cup Semi-Finals? West Indies Clash Holds the Key.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com