T20 world cup- സൂര്യകുമാറിന് Sanju Samson ബാറ്റ് കൊണ്ട് നൽകിയ മറുപടി | T20 World Cup 2026
ടി20 ലോകകപ്പ് മത്സരങ്ങളിലേക്ക് എത്തുമ്പോൾ സഞ്ജു മോശം ഫോമിൽ ആയിരുന്നു. ടൂർണമെന്റിന് തൊട്ട് മുൻപ് നടന്ന ന്യൂസിലൻഡിന് എതിരായ ടി20 പരമ്പരയിൽ തുടർച്ചയായി പൂജ്യത്തിന് പുറത്തായതോടെ ലോകകപ്പിലെ ഓപ്പണർ സ്ഥാനം സഞ്ജുവിന് നഷ്ടമായി. ഗ്രൂപ്പ് ഘട്ടത്തിൽനമീബിയയ്ക്ക് എതിരെയുള്ള മത്സരത്തിൽ അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. സൂപ്പർ 8 റൗണ്ടിലെ ആദ്യമത്സരത്തിൽ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മത്സരത്തിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കുമോ എന്ന ചോദ്യത്തിന് ക്യാപ്റ്റൻ സൂര്യകുമാറിന്റെ ഭാഗത്ത് നിന്ന് കളിയാക്കുന്ന തരത്തിൽ ഒരു ചിരിയും ഒരു മറുചോദ്യവുമുണ്ടായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
