ഇനി ഒരു കുട്ടിയും കന്യാസ്ത്രീ ജീവിതത്തിലേയ്ക്ക് വരരുത് | Lucy Kalappura Interview

60ാം വയസില്‍ കേരള ഹൈക്കോടതിയുടെ ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തിരിക്കുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുര. സഭയുടെ അധികാരികളുമായുള്ള വര്‍ഷങ്ങളുടെ ഏറ്റുമുട്ടലുകളാണ് അവരുടെ നിയമപരമായ യാത്രയ്ക്ക് പിന്നില്‍. 2019 ഓഗസ്റ്റില്‍, ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അവരെ പുറത്താക്കി. 2014 നും 2016 നും ഇടയില്‍ കോട്ടയം കുറവിലങ്ങാട് ആശ്രമത്തില്‍ ഒരു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെട്ട ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനായിരുന്നു ഇത്. 2018 സെപ്റ്റംബറില്‍ കേരള ഹൈക്കോടതിക്ക് മുന്നില്‍ നടന്ന പ്രതിഷേധങ്ങളില്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ലൂസി മുന്നിട്ടുനിന്നിരുന്നു. ഇനിയൊരു പെണ്‍കുട്ടിയും സന്യാസ ജീവിതത്തിലേയ്ക്ക് വരരുതെന്നാണ് ലൂസി പറയുന്നത്. കടന്നു വന്ന വഴികളിലെ പ്രതിസന്ധികളും കണ്ണീരും പറയുകയാണ് മലയാളം ഡയലോഗ്‌സില്‍.

തിക്ത അനുഭവമാണ് തന്നെ ഇവിടെ എത്തിച്ചത്. അതിജീവിതയ്്ക്ക് വേണ്ടി സംസാരിച്ചതിന് വൈരാഗ്യമുണ്ടായെന്നും സിസ്റ്റര്‍ പറയുന്നു. കന്യാസ്ത്രീകളുടെ വസ്ത്രധാരണത്തില്‍ ആകൃഷ്ഠയായാണ് ഇവിടേയ്ക്ക് എത്തിപ്പെട്ടത്്. ജീവിതാവസാനം സ്വര്‍ഗീയ ജീവിതം കിട്ടുമെന്നാണ് ഞങ്ങളെ പഠിപ്പിക്കുന്നത്. അവിടുത്തെ പോര് കണ്ടാല്‍ മഠത്തില്‍ ചേരാന്‍ തോന്നില്ലെന്ന് അവരോട് തന്നെ പറഞ്ഞു. എന്റെ മോഡല്‍ യേശുക്രിസ്തുവാണ്. കന്യാസ്ത്രീ മഠങ്ങളില്‍ യാന്ത്രികതയാണ്. എനിക്ക് ഡിപ്രഷന്‍ ഉണ്ടായിട്ടില്ല. ആ സമയത്ത് പോകണമെന്ന് വിചാരിച്ചിരുന്നു. എന്നെ കുറെ ദ്രോഹിച്ചിട്ടുണ്ട്. അസ്ഥികള്‍ പൊടിയുന്നപോലുള്ള അനുഭവങ്ങള്‍ ഉണ്ടായി. ഇനി ഒരു കുട്ടിയും കന്യാസ്ത്രീ ജീവിതത്തിലേയ്ക്ക് വരരുത്. പൂര്‍ണസമയം സേവനം ചെയ്യുന്ന എത്ര കന്യാസ്ത്രീകള്‍ ഉണ്ടെന്നും ആ പ്രദേശത്തെ ആശാവര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരല്ലേ യഥാര്‍ഥത്തില്‍ സേവനം ചെയ്യുന്നത്. സേവനം ചെയ്യാന്‍ കന്യാസ്ത്രീ ആകേണ്ട. വൈദികരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് പാപമാണെന്നാണ് പഴയ നിയമത്തില്‍ പറയുന്നത്. ഇപ്പഴും അത് പറയുന്നത് ശുദ്ധ അബദ്ധമാണെന്നും ലൂസി കളപ്പുര.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com