ഇന്ത്യയുടെ സൂര്യൻ കത്തി ജ്വലിച്ച രാത്രി

ടി20 ലോകകപ്പിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചു കയറുമ്പോൾ വിഖ്യാതമായ വാംഖഡെയുടെ മൈതാനത്ത് ജ്വലിച്ചു നിന്നത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവായിരുന്നു. ഇന്ത്യയും എതിരാളികളായ യുഎസ്എയും തമ്മിലുള്ള ഏക വ്യത്യാസവും സൂര്യ മാത്രമായിരുന്നു. ഒരുവേള 77 റൺസിനിടെ 6 വിക്കറ്റുകൾ നഷ്ടമായി തകർന്ന ഇന്ത്യയെ അയാൾ ഏതാണ്ട് ഒറ്റയ്ക്കു തന്നെ ചുമലിലേറ്റുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം നിന്നത്.

49 പന്തിൽ 10 ഫോറും 4 സിക്സും സഹിതം 84 റൺസാണ് സൂര്യ അടിച്ചു കൂട്ടിയത്. അയാളുടെ വിക്കറ്റ് വീഴ്ത്താൻ അമേരിക്കയ്ക്കു സാധിച്ചതുമില്ല. ബാറ്റിങിന്റെ സമസ്ത വഴികളും തുറന്നിട്ട് മനോഹരമായൊരു ഇന്നിങ്സ് അയാൾ വാംഖഡെയിൽ കെട്ടിപ്പൊക്കി. 6ന് 77 എന്ന നിലയിൽ നിന്നു 8ന് 161 എന്ന റൺസിലേക്ക് ഇന്ത്യൻ സ്കോർ പരിവർത്തിപ്പിക്കുമ്പോൾ ടീമിലെ 8 ബാറ്റർമാർ ചേർന്നു 77 റൺസാണ് സംഭാവന നൽകിയത്. ശേഷിക്കുന്ന 84 റൺസും അയാൾ ഒറ്റയ്ക്ക് അടിച്ചെടുത്തു.

Summary

Suryakumar Yadav led by example when India were struggling after losing early wickets against USA in their first match of the T20 World Cup 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com