സ്കാൽപ്പിൻ്റെ ആരോ​ഗ്യം, ഒഴിവാക്കേണ്ട 5 അബദ്ധങ്ങൾ

scalp care tips
scalp care tipsPinterest
Updated on: 
2 min read
hair care tips
hair care tipsPinterest

മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സ്കാൽപ്പിന്റ ആരോഗ്യം വളരെ പ്രധാനമാണ്. എന്നാൽ ദിവസവും ചെയ്യുന്ന ചില ശീലങ്ങൾ തലയോട്ടിയിൽ താരൻ, ചൊറിച്ചിൽ, അമിതമായ എണ്ണമയം, മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം.

Shampoo
ShampooPinterest

അമിതമായി ഷാംപൂ ഉപയോഗിക്കുന്നത്

ഇടയ്ക്കിടെ ഷാംപൂ ഉപയോ​ഗിച്ച് മുടി കഴുകുന്നത് സ്കാൽപ്പ് ഡ്രൈ ആക്കും. മുടിയും സ്വഭാവത്തിനും സ്കാൽപ്പിന്റെ അവസ്ഥയ്ക്കും അനുയോജ്യമായ ഷാംപൂ തിരഞ്ഞെടുക്കുക.

Wet Hair
Wet HairPinterest

നനഞ്ഞ മുടിയുമായി ഏറെ നേരം ഇരിക്കുന്നത്

നനവോടെ ഏറെ നേരം മുടി തുടരുന്നത് അസ്വസ്ഥതയും ഫം​ഗസ് വളർച്ചയ്ക്കും അനുകൂല സാഹചര്യമൊരുക്കും. കുളിച്ച ശേഷം മുടി മൃദുവായി ടവൽ ഉപയോ​ഗിച്ച് ഉണക്കാം.

scalp problems
scalp problemsPinterest

സ്കാൽപ്പ് വൃത്തിയാക്കാതിരിക്കുന്നത്

വിയർപ്പും എണ്ണമയവും ഹെയർ സ്റ്റൈലിങ് ഉൽപന്നങ്ങളും സ്കാൽപ്പിൽ അടിഞ്ഞുകൂടാം. ഇത് ചൊറിച്ചിലിനും താരൻ പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകാം. കൃത്യമായ ഇടവേളയിൽ സ്കാൽപ്പ് വൃത്തിയാക്കണം.

scalp itching
scalp itchingPinterest

നഖം ഉപയോഗിച്ച് സ്കാൽപ്പിൽ ചൊറിയരുത്

നഖം ഉപയോ​ഗിച്ച് തല ചൊറിയുന്ന ശീലം സാധാരണമാണ്. എന്നാൽ ഇത് പലപ്പോഴും സ്കാൽപ്പിൽ മുറിവുകളും അണുബാധയ്ക്കും കാരണമാകാം. സ്കാൽപ്പ് മൃദുവായി മസാജ് ചെയ്യുന്നതാണ് നല്ലത്.

Hair Gel use
Hair Gel usePinterest

ഹെയർ സ്റ്റൈലിങ് ഉൽപന്നങ്ങൾ

ജെൽ, സ്പ്രേ, ഡ്രൈ ഷാംപൂ തുടങ്ങിയവ അമിതമായി ഉപയോ​ഗിക്കുന്നത് സ്കാൽപ്പിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടാൻ ഇടയാക്കാം. ഇത് അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. ആവശ്യത്തിന് മാത്രം ഉപയോ​ഗിക്കുക.

Scalp Problems
Scalp ProblemsPinterest

തലയോട്ടിയിൽ തുടർച്ചയായി ചൊറിച്ചിൽ, ചുവപ്പ്, വേദന, അമിതമായ താരൻ അല്ലെങ്കിൽ മുടികൊഴിച്ചിൽ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ സ്വയം ചികിത്സിക്കാതെ ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക.

Samakalika Malayalam
Samakalika MalayalamSamakalika Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER