സ്‌ക്രീന്‍ ടൈം
മണിക്കൂറുകള്‍ നീണ്ട സ്‌ക്രീന്‍ ടൈം നിങ്ങളുടെ കണ്ണുകളെ മാത്രമല്ല, തലച്ചോറിനെയും സമ്മര്‍ദത്തലാക്കുന്നു. ഇത് ചിന്താശേഷി ഉള്‍പ്പെടെയുള്ള തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.
ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവു മന്ദഗതിയിലാക്കാനും ഓര്‍മകളുടെ പ്രോസസിങ്ങിലും വ്യത്യാസം വരുത്താം.
ഉദാസീനമായ ജീവിതശൈലി
വ്യായാമം ഇല്ലാത്തതോ ഉദാസീനമായ ജീവിതരീതിയോ നയിക്കുന്നത് ശരീരത്തില്‍ രക്തയോട്ടം കുറയ്ക്കാനും ഇത് തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ സഞ്ചാരവും പോഷകലഭ്യതയും കുറയ്ക്കും.
പഠനവും ഓര്‍മശക്തിയും പ്രോസസ് ചെയ്യുന്ന തലച്ചോറിലെ പ്രദേശം ചുരുങ്ങുന്നതിലേക്ക് ഇത് നയിക്കുന്നു. ആഴ്ചയില്‍ അഞ്ച് ദിവസം അര മണിക്കൂര്‍ വീതം വ്യായാമത്തിനായി മാറ്റി വെയ്ക്കാന്‍ ശ്രമിക്കുക.
അനാരോഗ്യകരമായ ഭക്ഷണരീതി
മധുരവും ട്രാന്‍സ് ഫാറ്റും അഡിക്ടീവ്‌സും ഉയര്‍ന്ന അളവില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് തലച്ചോറില്‍ വീക്കം ഉണ്ടാക്കുകയും തലച്ചോറിലേക്കുള്ള സിഗ്നലുകള്‍ മന്ദഗതിയിലാവുകയും ചെയ്യും.
ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ആന്റി-ഓക്‌സിഡന്റുകള്‍, ബി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാനും ഓര്‍മകളും മാനസികാവസ്ഥയും ക്രമീകരിക്കാനും സഹായിക്കും.
ഉറക്കം
തലച്ചോറിന്‍റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നതിന് ഉറക്കം പ്രധാനമാണ്. എന്നാല്‍ പതിവായി ആറ് മണിക്കൂറില്‍ താഴെ സമയം ഉറങ്ങുന്നത് തലച്ചോറിന് കാര്യങ്ങളെ പ്രോസസ് ചെയ്യാനുള്ള കഴിവു മന്ദഗതിയിലാക്കും.
ഉറക്കക്കുറവ് പതിവാകുന്നത് ഉത്കണ്ഠ, വിഷാദം, മുതല്‍ അല്‍ഷിമേഴ്‌സ് പോലുള്ള ന്യൂറോഡീജനറേറ്റീവ് രോഗാവസ്ഥകള്‍ക്ക് വരെ കാരണമാകാം.