പണം ലാഭിക്കാൻ സമയം കളയണോ?

cost-cutting habits
Updated on
3 min read
shopping

പണം ലാഭിക്കുന്ന കാര്യം വരുമ്പോൾ, നമ്മൾ സമയത്തിന്റെ മൂല്യം പലപ്പോഴും മറക്കും. സമയവും പണമാണ്. ചില ചെലവ് ചുരുക്കൽ ശീലങ്ങൾ ലാഭിക്കാൻ ഉദ്ദേശിക്കുന്ന പണത്തേക്കാൾ കൂടുതൽ സമയം നഷ്ടപ്പെടുത്തും. നമ്മളിൽ മക്കവരും ഈ കെണിയിൽ പെട്ടുപോകാറുമുണ്ട്.

news ads

കൂപ്പണുകൾ ക്ലിപ്പിങ്

രാവിലെ പത്രം കിട്ടിയാൽ എവിടെയൊക്കെയാണ് ഓഫർ ഉള്ളതെന്ന് സമയം മെനക്കെടുത്തി തേടി കണ്ടുപിടിക്കുന്ന ശീലം ചിലർക്കുണ്ട്. ഇത് ചിലപ്പോൾ നിങ്ങളുടെ കുറച്ചു പണം ലാഭിക്കാൻ സഹായിക്കുമായിരിക്കും. എന്നാൽ അതിനുവേണ്ടി നിങ്ങൾ മണിക്കൂറുകളാണ് ചെലവഴിക്കുന്നതെങ്കിൽ ആ വളരെ കുറച്ച് തുക ലാഭിക്കുന്നതു കൊണ്ട് എന്ത് പ്രയോജനം.

shopping

ഒരു രൂപ കുറഞ്ഞു കിട്ടാൻ മൈലുകൾ ഓടുന്നു

നമ്മൾക്കെല്ലാവർക്കും സംഭിക്കുന്നതാണ്. എവിടെയെങ്കിലും ലാഭത്തിൽ കിട്ടുന്നുവെന്ന് കേട്ടാൽ എത്ര ദൂരമാണെങ്കിലും എത്തിപ്പെടും. എന്നാൽ ഇത് നിങ്ങളുടെ എത്ര സമയവും പരിശ്രമവുമാണ് നഷ്ടമാക്കുന്നത്. ചിന്തിച്ചു നോക്കൂ.

repair tools

അറ്റകുറ്റപ്പണികൾ

ശരിയാണ്, വീട്ടിലെ ചില അറ്റകുറ്റപ്പണികൾ ചെയ്യാൻ ശ്രമിക്കുന്നതും അറിയാവുന്നതും നല്ലതാണ്. എന്നാൽ ചില കാര്യങ്ങൾ പ്രൊഫഷണലുകൾക്ക് വിട്ടുകൊടുക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ സമയവും പണവും ലാഭിക്കാൻ സഹായിക്കും.

bulk shopping

മൊത്തത്തിലുള്ള ഷോപ്പിങ്

ലാഭത്തിന് കിട്ടുന്നതാണെന്ന് കരുതി ഒരുപാട് വാങ്ങുക്കൂട്ടുന്നത് പിന്നീട് ഉപയോ​ഗ ശൂന്യമോ അല്ലെങ്കിൽ പെട്ടെന്ന് കേടാകാനോ സാധ്യതയുണ്ട്. സാധാനങ്ങൾ മൊത്തത്തിൽ വാങ്ങുമ്പോൾ അമിതമാകാതെ ശ്രദ്ധിക്കുക. ചെറിയ അളവിൽ സാധനങ്ങൾ വാങ്ങുന്നത് മാലിന്യം കുറയ്ക്കാനും നിങ്ങളും സമയം നഷ്ടമാകുന്നത് ഒഴിവാക്കുകയും ചെയ്യുന്നു.

cooking food

നാല് നേരവും വീട്ടിൽ ഭക്ഷണം ഉണ്ടാക്കും

വീട്ടിലെ ഭക്ഷണം എപ്പോഴും ആരോ​ഗ്യകരവും പണം ലാഭിക്കാനും സഹായിക്കും. എന്നാൽ ബ്രേക്ക്ഫാസ്റ്റും ഊണും അത്താഴവും ഉണ്ടാക്കിയ ശേഷം അടുക്കള വൃത്തിയാക്കലുമൊക്കെ കഴിയുമ്പോൾ വിശ്രമിക്കാനോ മറ്റ് കാര്യങ്ങൾക്കോ സമയം ഉണ്ടാകില്ല. പണം ലാഭിക്കാൻ ചെയ്യുന്നത് നിങ്ങളുടെ താൽപര്യങ്ങളെയും അവയ്ക്ക് വേണ്ടി ചെലവാക്കേണ്ട സമയത്തേയും നഷ്ടപ്പെടുത്തുന്നു.

budgeting

പെഫക്ട് ബജറ്റിങ്

ബജറ്റ് പരിപാലിക്കുന്നത് വളരെ ബുദ്ധിപരമായ നീക്കം തന്നെയാണ്. നിങ്ങളുടെ വരുമാനവും ചെലവും ട്രാക്ക് ചെയ്യാൻ ഇത് സഹായിക്കും. എന്നാൽ ഇതിന് വേണ്ടി മണിക്കൂറുകൾ കുത്തിയിരിന്നു സമ്മർദം അടിക്കുന്നത് ശരിയല്ല. നിങ്ങളുടെ സാമ്പത്തികത്തിന്മേല്‌ നിയന്ത്രണം നൽകുന്നതായിരിക്കണം ബജറ്റ്. നിങ്ങളെ നിയന്ത്രിക്കുകയല്ല. അത് നിങ്ങളുടെ ജീവിത നിലവാരം കുറയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണം.

shopping

ഗുണനിലവാരത്തിൽ വിട്ടുവീഴ്ച

പണം ലാഭിക്കാൻ ​ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് ബുദ്ധിപരമായ ഒരു നീക്കമല്ല. ഇത് പിന്നീട് അതിന്റെ പേർ ധാരാളം പണം കളയേണ്ട സാഹചര്യം വന്നേക്കാം. ഉയർന്ന നിലവാരമുള്ള സാധനങ്ങൾ വാങ്ങുകയും സംവിധാനങ്ങൾ ഉപയോ​ഗപ്പെടുത്തുകയും ചെയ്യുന്നത് നിങ്ങളുടെ ആരോ​ഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തും.

Samakalika Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com