

സ്ട്രീറ്റ് ഫുഡ്
മഴക്കാലത്ത് സ്ട്രീറ്റ് ഫുഡ് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇതിൽ ബാക്ടീരിയയും മലിനജലവും കലരാനുള്ള സാധ്യത കൂടുതലാണ്. ഇത് വയറിളക്കം, ഭക്ഷ്യവിഷബാധ എന്നിവ ഉണ്ടാക്കാം.
ഡീപ്പ് ഫ്രൈ ചെയ്ത ഭക്ഷണം
ബജ്ജി, പകോഡ, ഫ്രൈഡ് ചിക്കൻ പോലെ ഡീപ്പ് ഫ്രൈ ചെയ്ത വിഭവങ്ങൾ ദഹനപ്രശ്നങ്ങളും അസിഡിറ്റിയും ഉണ്ടാക്കാം. മഴക്കാലത്ത് ദഹനശേഷി കുറവായതിനാൽ കൂടുതൽ വഷളാകും.
കടൽഭക്ഷണങ്ങൾ
മഴക്കാലം പല മത്സ്യങ്ങളുടെയും പ്രജനനകാലമാണ്. ഈ സമയത്ത് ലഭിക്കുന്ന കടൽഭക്ഷണങ്ങളിൽ അണുബാധയ്ക്കും പെട്ടെന്ന് കേടാകാനും സാധ്യത കൂടുതലാണ്.
ഇലക്കറികൾ
ചീര, മല്ലിയില പോലുള്ള ഇലക്കറികളിൽ മഴക്കാലത്ത് ചെറുകീടങ്ങളും മണ്ണും ബാക്ടീരിയയും കൂടുതലായി കാണാം. നന്നായി വൃത്തിയാത്തെ ഉപയോഗിക്കുന്നത് വയറുസംബന്ധമായ രോഗങ്ങൾ ഉണ്ടാകാം.
റോ സലാഡുകൾ
മഴക്കാലത്ത് വേവിക്കാത്ത ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കാം. റോ ആയുള്ള സാലഡുകൾ കഴിക്കുമ്പോൾ സൂക്ഷിക്കണം.
പഴകിയ ഭക്ഷണം
ഫ്രിഡ്ജിൽ വെച്ച ഭക്ഷണം പൊതുവെ സുരക്ഷിതമാണെന്ന് കരുതാറുണ്ടെങ്കിലും, മഴക്കാലത്ത് ഭക്ഷണം പെട്ടെന്ന് കേടാകാനുള്ള സാധ്യതയുണ്ട്. പഴയ ഭക്ഷണം ചൂടാക്കി കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം.
അധികം മധുരമുള്ള ഭക്ഷണങ്ങൾ
കേക്ക്, പേസ്ട്രി, മിഠായി പോലുള്ളവ ശരീരത്തിലെ ഊർജം കുറയ്ക്കുകയും പ്രതിരോധശേഷിയെ ബാധിക്കുകയും ചെയ്യാം.
കാർബണേറ്റഡ് ഡ്രിങ്ക്സ്
സോഡ, കൂൾ ഡ്രിങ്ക്സ് എന്നിവ ദഹനപ്രശ്നങ്ങൾ വർധിപ്പിക്കാം. മഴക്കാലത്ത് ശരീരം ഹൈഡ്രേറ്റഡ് ആക്കാൻ ചൂടുവെള്ളമോ ഹെർബൽ ഡ്രിങ്ക്സോ നല്ലതാണ്.