കുട്ടിക്കളിയല്ല കുട്ടികളിലെ ശുചിത്വം

kids hygiene
Updated on
2 min read
kids hygeine

കാലാവസ്ഥയൊന്ന് മാറിയാല്‍ മതി, കുട്ടികളില്‍ രോഗങ്ങളുടെ പെരുമഴക്കാലമായിരിക്കും. രോഗാണുക്കളെ ശരീരത്തിലേക്ക് കടത്തി വിടാതിരിക്കാന്‍ കുട്ടികളില്‍ ശുചിത്വത്തെ കുറിച്ചുള്ള അബോധം വളര്‍ത്തിയെടുക്കേണ്ടത് പ്രധാനമാണ്. കുട്ടികൾ ശുചിത്വത്തെ കുറിച്ച് ബോധവാന്മാരാക്കാം.

washing hands

കൈകള്‍ കഴുകാം

ശുചിത്വത്തിന്‍റെ ആദ്യ പടിയാണ് കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നത്. രോഗാണുക്കളെ അകറ്റി നിര്‍ത്തുന്നതിന് കുട്ടികളില്‍ ഈ ശീലം വളര്‍ത്തിയെടുക്കേണ്ടത് പ്രധാനമാണ്. ശുചിമുറി ഉപയോഗിച്ച ശേഷം, പുറത്തു പോയി വന്ന ശേഷം, ഭക്ഷണത്തിന് മുന്‍പും ശേഷവും കൈകള്‍ 20 സെക്കന്റ് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകിയിരിക്കണം.

bathing

ആരോഗ്യകരമായ കുളി

കാക്കക്കുളി വേണ്ട, ആരോഗ്യകരമായ കുളി കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രധാന്യം കുട്ടികളെ മാതാപിതാക്കള്‍ പറഞ്ഞു മനസിലാക്കണം. ഇത് രോഗകാരികളായ നിരവധി ബാക്ടീരിയകളില്‍ നിന്ന് അകന്ന് നില്‍ക്കാനും സഹായിക്കും.

foot care

കാലുകളുടെ ശുചിത്വം

നിങ്ങളുടെ കുട്ടികള്‍ക്ക് വെള്ളത്തില്‍ കളിക്കുന്ന ശീലമുണ്ടോ? കുട്ടികള്‍ വെള്ളത്തില്‍ ഏറെ നേരം കളിക്കുമ്പോള്‍ അവരുടെ കാലുകളില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. കാല്‍പാദങ്ങളില്‍ ഏറെ നേരം തണുപ്പ് തട്ടുന്നതും മോശം വെള്ളത്തില്‍ കളിക്കുന്നതും രോഗങ്ങളെ ക്ഷണിച്ചു വരുത്തും. അതിനാല്‍ വെള്ളത്തില്‍ കളിച്ച ശേഷം കുട്ടികളോട് കാല്‍പാദങ്ങള്‍ ഉണക്കേണ്ടതിന്‍റെ പ്രാധാന്യം പറഞ്ഞു മനസിലാക്കണം.

drinking water

ആന്തരിക ശുചിത്വം

പുറമേ മാത്രം പോര, ആന്തരിക ശുചിത്വത്തെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കണം. ശരീരത്തിനുള്ളിലെ വിഷാംശം പുറന്തള്ളുന്നതിനും മൊത്തത്തിലുള്ള ക്ഷേമത്തിനും ശരീരത്തില്‍ ജലാംശം അനിവാര്യമാണ്. അതിനാല്‍ ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടതിന്റെയും മൂത്രമൊഴിക്കേണ്ടതിന്റെയും പ്രധാന്യത്തെ കുറിച്ച് കുട്ടികളില്‍ പറഞ്ഞു മനസിലാക്കണം.

drinking

കാലാവസ്ഥയ്ക്ക് അനുസരിച്ച് വസ്ത്രം

കാലാവസ്ഥയ്ക്ക് യോജിക്കാത്ത തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് കുട്ടികള്‍ക്ക് അസ്വസ്ഥതയും ചിലപ്പോള്‍ അണുബാധയ്ക്കും കാരണമാകും. കാലാവസ്ഥയ്ക്ക് അനുസരിച്ച് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികളെ ബോധവാന്മാരാക്കണം.

brushing

ദന്ത സംരക്ഷണം

ഭക്ഷണം കഴിച്ച ശേഷം വായ കഴുകുക അല്ലെങ്കില്‍ പല്ലുകള്‍ വൃത്തിയാക്കുക എന്നത് കുട്ടികളില്‍ ശീലമാക്കണം. ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങള്‍ പല്ലുകളില്‍ പറ്റിപ്പിടിച്ചിരുന്ന് അണുബാധയ്ക്ക് കാരണമാകും.

nail care

നഖങ്ങള്‍ വൃത്തിയാക്കാന്‍ മറക്കരുത്

രോഗാണുക്കള്‍ക്ക് ഒളിച്ചിരിക്കാന്‍ ഏറ്റവും യോജിച്ച പ്രദേശമാണ് നഖങ്ങള്‍. അവയുടെ ഇടയില്‍ ഒളിച്ചിരിക്കുന്ന രോഗാണുക്കള്‍ ഭക്ഷണത്തോടൊപ്പം കുട്ടികളുടെ ഉള്ളിലെത്തുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നു. അതിനാല്‍ നഖങ്ങളുടെ കൃത്യമായ പരിപാലനം ആവശ്യമാണ്.

drinking water
Samakalika Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com