സിനിമയില്‍ നിന്ന് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത ആദ്യ നായകന്‍; ഇവര്‍ ജനപ്രിയ താരങ്ങള്‍

മലയാള സിനിമയില്‍ നിന്ന് ആദ്യമായി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത താരം സുരേഷ് ഗോപിയാണ്‌
suresh gopi
സുരേഷ് ഗോപി

1. പൃഥ്വിരാജ് കപൂര്‍

Prithviraj Kapoor
പൃഥ്വിരാജ് കപൂര്‍എക്‌സ്‌

ഇന്ത്യന്‍ സിനിമയില്‍ നിന്ന് ആദ്യമായി രാജ്യസഭയില്‍ എത്തിയ ചലച്ചിത്രതാരം പൃഥ്വിരാജ് കപൂറാണ്. 1952 ഏപ്രില്‍ മൂന്ന് മുതല്‍ 1960 ഏപ്രില്‍ രണ്ട് വരെ അദ്ദേഹം എംപി സ്ഥാനത്ത് തുടര്‍ന്നു. അവിഭക്ത ഇന്ത്യയിലെ പെഷവാറില്‍ നിന്ന് 1920കളിലാണ് പൃഥ്വിരാജ് കപൂര്‍ മുംബൈയിലെത്തിയത്. നാല്‍പതുകളുടെ തുടക്കത്തില്‍ പൃഥ്വി എന്ന തിയറ്റര്‍ കമ്പനിക്കു തുടക്കമിട്ടു. മുഗള്‍ ഇ അസം എന്ന ചിത്രത്തിലെ വേഷമാണ് പൃഥ്വിയെ ഏറെ ശ്രദ്ധേയനാക്കിയത്. അക്ബര്‍ ചക്രവര്‍ത്തിയുടെ വേഷമായിരുന്നു അവതരിപ്പിച്ചത്.

2. നര്‍ഗീസ്

nargis dutt
നര്‍ഗീസ്എക്‌സ്‌

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും സ്വപ്‌ന നായികയായിരുന്നു നര്‍ഗീസ്. ആറുവയസുള്ളപ്പോള്‍ 'തലാഷേ ഹഖ്' എന്ന ചിത്രത്തിലെ അപ്രധാന വേഷത്തിലായിരുന്നു നര്‍ഗീസിന്റെ സിനിമാ അരങ്ങേറ്റം. സിനിമയില്‍ മാത്രം ഒതുങ്ങി നിന്നില്ല നര്‍ഗീസിന്റെ കലാസപര്യ. ഭര്‍ത്താവിനൊപ്പം അജന്ത ആര്‍ട്സ് കള്‍ച്ചറല്‍ ട്രൂപ്പിന് അവര്‍ രൂപം നല്‍കി. ഇന്ത്യയിലെ ആദ്യ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നര്‍ഗീസായിരുന്നു. രാജ്യസഭാ അംഗമായി നേമിനേറ്റ് ചെയ്യപ്പെട്ട നര്‍ഗീസിന്റെ കാലാവധി 1980 ഏപ്രില്‍ മൂന്ന് മുതല്‍ 1981 മെയ് വരെയായിരുന്നു

3. ശിവാജി ഗണേശന്‍

Sivaji Ganesan
ശിവാജി ഗണേശന്‍എക്‌സ്‌

തെന്നിന്ത്യയിലെ നടനതിലകമാണ് ശിവാജി ഗണേശന്‍. ശിവാജി രാജാവിന്റെ റോളില്‍ അവിസ്മരണീയമായ അഭിനയം കാഴ്ചവച്ചതോടെയാണ് ഗണേശന് 'ശിവാജി' എന്ന വിശേഷണം ചാര്‍ത്തിക്കിട്ടിയത്. 300ലധികം സിനിമയില്‍ അഭിനയിച്ച ശിവാജി ഗണേശന് പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. 1996ല്‍ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചു. 1982 ഫെബ്രുവരി 18 മുതല്‍ 1986 ഏപ്രില്‍ രണ്ടുവരെയാണ് അദ്ദേഹം രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്.

4. വൈജയന്തിമാല

Vijayanthimala
വൈജയന്തിമാലഎക്‌സ്‌

വൈജയന്തിമാല സിനിമാ യാത്ര ആരംഭിച്ചത് തമിഴിലാണ്, തുടര്‍ന്ന് ബോളിവുഡിലേക്ക് ചേക്കേറിയതോടെ ജനപ്രിയ ഇന്ത്യന്‍ നടിയായി. ദേവദാസ് ഉള്‍പ്പടെയുള്ള നിരവധി ചിത്രങ്ങള്‍ വൈജയന്തിമാലയെ സുപ്പര്‍ താരമാക്കി. തമിഴ്‌നാട്ടില്‍ നിന്ന് 1984ലാണ് കോണ്‍ഗ്രസ് അംഗമായി ലോക്‌സഭയില്‍ എത്തി. 1993ലാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. 1999ല്‍ ബിജെപിയില്‍ ചേര്‍ന്നു. പത്മശ്രീ, പത്മ വീഭൂഷണ്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി

5. രേഖ

rekha
രേഖഎക്‌സ്‌

എണ്‍പതുകളില്‍ ഹിന്ദി ചലച്ചിത്ര ലോകത്തെ പ്രമുഖ നായികയായിരുന്നു രേഖ. ബോളിവുഡിലെ അതികായകനായ അമിതാഭ് ബച്ചനൊപ്പം നിരവധി സിനിമകളില്‍ നായികയായിരുന്നു. 2012 ഏപ്രില്‍ 27 മുതല്‍ 2018 ഏപ്രില്‍ 26വരെയായിരുന്നു രാജ്യസഭയിലെ കാലാവധി.

6. സുരേഷ് ഗോപി

suresh gopi
സുരേഷ് ഗോപി

ഓടയില്‍നിന്ന് എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചാണ് സിനിമാരംഗത്തേയ്ക്കുള്ള കടന്നുവരവ്. രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി. കമ്മിഷണര്‍ എന്ന ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പര്‍ താരനിരയിലേയ്ക്ക് ഉയര്‍ന്നു. കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന ആറാമത്തെ മലയാളിയാണ് സുരേഷ് ഗോപി. 2024ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് ലോക്‌സഭയിലെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com