

പ്രമേഹത്തെ പേടിച്ച് മധുരമുള്ള പഴങ്ങൾ കഴിക്കാൻ പലർക്കും പേടിയാണ്. എന്തെങ്കിലും കഴിച്ചാൽ പിടിച്ചാൽ കിട്ടാത്ത വേഗത്തിലാണ് രക്തത്തിലെ പഞ്ചസാരയുടെ അളവു കുതിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന ചില പഴങ്ങൾ ഇതാ..
അവോക്കാഡോ
പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ് അവക്കാഡോ. ഇവയില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കുറവാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയരാതെ സൂക്ഷിക്കും.
ഓറഞ്ച്
ഓറഞ്ച് മധുരമുള്ളതാണെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയരാന്‍ ഇത് അനുവതിക്കില്ല. ഇവയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി പ്രതിരോധശേഷി കൂട്ടാനും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിച്ചു നിര്‍ത്താനും സഹായിക്കും.
ആപ്പിള്‍
ഗ്ലൈസെമിക് സൂചിക കുറഞ്ഞ പഴമാണ് ആപ്പിള്‍. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാനുള്ള സാധ്യത കുറയ്ക്കും.
കിവി
കിവിക്ക് ഗ്ലൈസെമിക് സൂചിക കുറവാണ്. ഇത് രക്തത്തിലെപഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരുന്നത് തടയും.
പ്ലം
പ്ലമ്മില്‍ ധാരാളം ആന്റി-ഓക്‌സിഡന്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കും.
മുന്തിരി
മുന്തിരിയില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകളും നാരുകളും രക്തത്തിലെ പഞ്ചസാരപെട്ടെന്ന് ഉയരുന്നത് തടയാന്‍ സഹായിക്കും. കൂടാതെ മുന്തിരിക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ്.
ചെറിപ്പഴം
ഗ്ലൈസെമിക് സൂചിക കുറഞ്ഞ മറ്റൊരു പഴമാണ് ചെറിപ്പഴം. ഇത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് തടയും.