

ബ്രേക്ക്ഫാസ്റ്റിന് അപ്പമോ പുട്ടോ എന്തായാലും ഗ്രീന്‍പീസ് കറി ഒത്തുപോകും. മസാല ചേര്‍ത്ത് വറുത്തെറുത്താല്‍ സ്‌നാക്ക് ആയും ഉപയോഗിക്കാം. മലയാളികള്‍ക്കിടയില്‍ ഇത്തരത്തില്‍ പച്ചപ്പട്ടാണി ആരാധകര്‍ ഏറെയാണ്.
രുചിയില്‍ മാത്രമല്ല, വിറ്റാമിന്‍ കെ, എ, ഇ, അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും ആന്റി-ഓക്‌സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും ഗ്രീന്‍പീസില്‍ അടങ്ങിയിട്ടുണ്ട്.
ചര്‍മം ഡള്ളാകാതെ യുവത്വമുള്ളതാക്കാനും കാഴ്ച ശക്തി മെച്ചപ്പെടുത്താനും ഹൃദയാരോഗ്യത്തിനുമൊക്കെ ഗ്രീന്‍പീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.
എന്നാല്‍ അമിതമായാല്‍ ഗ്രീന്‍പീസ് ചിലപ്പോള്‍ ആരോഗ്യത്തിന് പണി തന്നുവെന്നും വരാം.
ഗ്രീന്‍പീസില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും അമിതമായി കഴിക്കുന്നത് വയറ്റില്‍ ഗ്യാസ്, ദഹനക്കേട്, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കും.
ഗ്രീന്‍പീസില്‍ ലെക്റ്റിന്‍ എന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കാം. മലബന്ധം, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകാം.
ഗ്രീന്‍പീസില്‍ ഉയര്‍ന്ന അളവില്‍ പ്യൂരിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവു കൂട്ടും. ഇതുമൂലം കിഡ്‌നി സ്റ്റോണ്‍, സന്ധിവാത പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.
ശരീഭാരം വര്‍ധിക്കാനും ഗ്രീന്‍പീസ് അമിതമായി കഴിക്കുന്നത് കാരണമാകും. ഇത് ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ കലോറി, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഉണ്ടാകാന്‍ കാരണമാകും.