സ്ത്രീകളിൽ വിളർച്ച; ഇരുമ്പിന്റെ അഭാവം കുറയ്ക്കാൻ കഴിക്കാം ഈ 7 ഭക്ഷണങ്ങൾ

iron deficiency
Updated on
2 min read
sweet potato

മധുര കിഴങ്ങ്

പോഷകസമൃദ്ധമായ മധുര കിഴങ്ങില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. മധുര കിഴങ്ങ് പുഴുങ്ങി കഴിക്കുന്നത് അവയുടെ പോഷകമൂല്യം വര്‍ധിപ്പിക്കുന്നു. ഇവ ഡയറ്റില്‍ ചേര്‍ക്കുന്നത് സ്ത്രീകളില്‍ വിളര്‍ച്ച തടയാന്‍ സഹായിക്കും.

nuts skincare

നട്സ്

വിളര്‍ച്ച തടയുന്നതിന് ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് നട്സ്. ഇവയില്‍ ധാരാളം ഇരുമ്പിന്‍റെ അംശവും ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയിട്ടുണ്ട്.

spinach

ചീര

രക്തത്തില്‍ ഇരുമ്പിന്‍റെ അഭാവത്തെ തുടര്‍ന്ന് ഉണ്ടാകുന്ന വിളര്‍ച്ച തടയാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളില്‍ ഒന്നാണ് ചീര. ഇവയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിനുകള്‍ സ്ത്രീകളിലെ വിളര്‍ച്ച തടയാന്‍ സഹായിക്കും.

beans

ബീന്‍സ്

ഇരുമ്പ്, സിങ്ക് പോലുള്ള വിറ്റാമിനും ധാതുക്കളും ധാരാളം അടങ്ങിയ ബീന്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്ത്രീകളില്‍ വിളര്‍ച്ച തടയാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ഇവ ഗുണകരമാണ്.

pumpkin seeds

മത്തങ്ങാ വിത്തുകള്‍

ഇവയില്‍ ഇരിമ്പിനൊപ്പം ധാരാളം ആന്‍റി-ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളില്‍ വിളര്‍ച്ച ഒഴിവാക്കാന്‍ സഹായിക്കും.

chickpea

വെള്ളക്കടല

നാരുകള്‍, ഫോളേറ്റ്, മഗ്നീഷ്യം, ഇരുമ്പ് എന്നിവയുടെ പവര്‍ഹൗസുകളാണ് വെള്ളക്കടല. ഇത് ദിവസവും രക്തത്തില്‍ വേണ്ട ഇരുമ്പിന്‍റെ അളവു ക്രമീകരിക്കാന്‍ സഹായിക്കും.

orange

സിട്രസ് പഴങ്ങള്‍

ഇരുമ്പിന്‍റെ അഭാവത്തെ തുടര്‍ന്നുണ്ടാകുന്ന വിളര്‍ച്ച തടയാന്‍ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് ഗുണകരമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ഇരുമ്പും സ്ത്രീകളില്‍ വിളര്‍ച്ച തടയാന്‍ സഹായിക്കും.

dark chocolate for

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റില്‍ ധാരാളം ഇരുമ്പിന്‍റെ അംശം അടങ്ങിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് സ്ത്രീകളില്‍ വിളര്‍ച്ച തടയാന്‍ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com