കെെയിൽ പശ പറ്റിപ്പിടിച്ചോ?

super glue
super gluePinterest
Updated on
2 min read
super glue
super gluePinterest

പൊട്ടിയ വസ്തുക്കൾ സൂപ്പർ ​​ഗ്ലൂ ഉപയോ​ഗിച്ച് ഒട്ടിക്കുന്നതിനിടെ വിരലുകളിൽ പറ്റിപ്പി‌ടിക്കാറുണ്ടോ? ഉരച്ചാലും കഴുകിയാലും ഇത് പോകണമെന്നില്ല. ചർമത്തിന് കേടുപാടുകൂടാതെ ഗ്ലൂ എളുപ്പത്തിൽ നീക്കം ചെയ്യാനുള്ള ചില പൊ‌ടിക്കൈകൾ പരിചയപ്പെടാം.

Sugar and salt
Sugar and saltPinterest

ഉപ്പ്

വിരലുകളില്‍ പശ പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗത്ത് അൽപം ഉപ്പ് തേച്ചാൽ പശയുടെ കാഠിന്യം കുറയും. ഉപ്പിനൊപ്പം അല്പം വിനാഗിരി കലർത്തിയും ഉപയോഗിക്കാം.

coconut oil
coconut oilPinterest

എണ്ണ

വിരലുകളിൽ അല്പം എണ്ണ പുരട്ടി, കുറച്ചു നേരം വയ്ക്കുക, തുടർന്ന് പശ പറ്റിപ്പിടിച്ച ഭാഗം അയവുവരുത്താൻ ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. പശ പെട്ടെന്ന് ഇളകിപ്പോരും.

Nail polish remover
Nail polish removerPinterest

നെയിൽ പോളിഷ് റിമൂവർ

നെയിൽ പോളിഷ് റിമൂവർ പഞ്ഞിയിൽ മുക്കി പശ ഒട്ടിപ്പി‌ടിച്ച ഭാഗത്ത് പുരട്ടുക. പശ പതിയെ അലിഞ്ഞുപോകും. അസെറ്റോൺ അടങ്ങിയ റിമൂവറാണെങ്കിൽ പെട്ടെന്ന് ഫലം കിട്ടും.

lemon
lemonPinterest

നാരങ്ങാനീര്

പശ നിങ്ങളുടെ തൊലിയിൽ പറ്റിപ്പിടിച്ചാലുടൻ, കുറച്ച് നാരങ്ങാനീര് പുരട്ടി പതുക്കെ തടവുക. ഇത് പശ പൊളിഞ്ഞുപോകാനും ആ ഭാഗത്തെ ചർമം മൃദുവാക്കാനും സഹായിക്കും.

soap
soapPinterest

സോപ്പും ചെറുചൂടുവെള്ളവും

പശയുടെ കാഠിന്യം കുറയ്ക്കുന്നതിനായി, സോപ്പ് കലർന്ന ചെറുചൂടുവെള്ളത്തിൽ ആ ഭാഗത്ത് മുക്കിവെയ്ക്കുക. പശ പെട്ടെന്ന് ഇളകിപ്പോരാൻ ഇത് സഹായിക്കും.

oilve oil
oilve oilPinterest

ഒലിവ് ഓയിൽ

മാർഗരിൻ അല്ലെങ്കിൽ ഒലിവ് ഓയിൽ മറ്റൊരു പ്രകൃതിദത്തമായ മാർഗ്ഗമാണ്. ഇതിലെ എണ്ണമയം പശയുമായി പ്രവർത്തിച്ച് അതിന്റെ കാഠിന്യം കുറയ്ക്കുന്നു.

samakalika malayalam
samakalika malayalamfile

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com