അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം, റണ്‍സ് അടിച്ചുകൂട്ടി കുസാല്‍ പെരേര

മികച്ച റണ്‍റേറ്റ് നിലനിര്‍ത്തി മുന്നേറുകയായിരുന്ന ലങ്കന്‍ ഓപ്പണര്‍മാരെ മുഹമ്മദ് നബിയാണ് വേര്‍പെടുത്തിയത്
അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം, റണ്‍സ് അടിച്ചുകൂട്ടി കുസാല്‍ പെരേര

അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം. കാര്‍ഡിഫിലെ മൂടിക്കെട്ടിയ അന്തരീക്ഷം ബൗളര്‍മാരെ തുണയ്ക്കുന്നതായിരുന്നിട്ടും 15 ഓവറില്‍ ലങ്കന്‍ സ്‌കോര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ നൂറ് കടന്നു. ഓപ്പണര്‍മാരായ ദിമുത് കരുണരത്‌നയും, കുസാല്‍ പെരേരയും ചേര്‍ന്ന് മികച്ച തുടക്കമാണ് ലങ്കയ്ക്ക് നല്‍കിയത്. 

കളി 18 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക. മോശം ബൗളിങ്ങാണ് അഫ്ഗാനിസ്ഥാന്റെ ഭാഗത്ത് നിന്നും ആദ്യ ഓവറുകളില്‍ കണ്ടത്. 20 റണ്‍സ്‌ എക്‌സ്ട്രാസായി ലങ്കന്‍ ഇന്നിങ്‌സ് 15 ഓവറിലേക്കെത്തിയപ്പോഴേക്കും അഫ്ഗാന്‍ ബൗളര്‍മാര്‍ വഴങ്ങി. മികച്ച റണ്‍റേറ്റ് നിലനിര്‍ത്തി മുന്നേറുകയായിരുന്ന ലങ്കന്‍ ഓപ്പണര്‍മാരെ മുഹമ്മദ് നബിയാണ് വേര്‍പെടുത്തിയത്. ലോങ് ഓണില്‍ സദ്രാന്റെ കൈകളിലേക്ക് ദിമുത് കരുണരത്‌നെയെത്തി. 45 പന്തില്‍ നിന്നും മൂന്ന് ഫോറിന്റെ അകമ്പടിയോടെ 30 റണ്‍സായിരുന്നു ആ സമയം കരുണരത്‌നയുടെ സമ്പാദ്യം. 

കുസാല്‍ പെരേരയാണ് ലങ്കന്‍ സ്‌കോറിങ്ങിന്റെ വേഗം കൂട്ടിയത്. കുസാല്‍ പെരേര അര്‍ധ ശതകം പൂര്‍ത്തിയാക്കി. 42 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറി ഒപ്പം ചേര്‍ത്താണ് കുസാല്‍ അര്‍ധശതകം പിന്നിട്ടത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച ബൗളിങ് പുറത്തെടുത്ത ഹമിദ് ഹാസന്‍ ഈ കളിയില്‍ പക്ഷേ അടി വാങ്ങിക്കൂട്ടി. രണ്ട് ഓവര്‍ എറിഞ്ഞ് കഴിഞ്ഞപ്പോഴേക്കും 30 റണ്‍സാണ് ഹമിദ് വഴങ്ങിയത്. മധ്യ ഓവറുകളില്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ക്ക് കളിയിലേക്ക് മടങ്ങി എത്താനായാല്‍ ലങ്കന്‍ സ്‌കോറിങ്ങിനെ പിടിച്ചു കെട്ടാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com