ബൂമ്രയ്ക്ക് രണ്ടാം വിക്കറ്റ് നല്‍കിയത് കോഹ് ലിയുടെ തന്ത്രം; വിക്കറ്റ് വീഴ്ത്തിയത് തേര്‍ഡ് സ്ലിപ്പില്‍ കൊണ്ടുവന്ന മാറ്റം

ബൂമ്രയ്ക്ക് രണ്ടാം വിക്കറ്റ് നല്‍കിയത് കോഹ് ലിയുടെ തന്ത്രം; വിക്കറ്റ് വീഴ്ത്തിയത് തേര്‍ഡ് സ്ലിപ്പില്‍ കൊണ്ടുവന്ന മാറ്റം

സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിലെ ആറാം ഓവര്‍ എറിയാന്‍ ബൂമ്ര എത്തിയപ്പോള്‍ സെക്കന്‍ഡ് സ്ലിപ്പ് വരെയായിരുന്നു ഫീല്‍ഡര്‍

പവര്‍പ്ലേ 1ല്‍ തന്നെ സൗത്ത് ആഫ്രിക്കയുടെ രണ്ട് ഓപ്പണര്‍മാരേയും കൂടാരം കയറ്റി തകര്‍പ്പന്‍ തുടക്കമാണ് ബൂമ്ര ഇന്ത്യയ്ക്ക് ലോകകപ്പില്‍ നല്‍കിയത്. എന്നാല്‍ രണ്ടാം വിക്കറ്റ് വീഴ്ത്താന്‍ ബൂമ്രയെ തുണച്ചത് കോഹ് ലിയുടെ തന്ത്രമാണ്. 

സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിലെ ആറാം ഓവര്‍ എറിയാന്‍ ബൂമ്ര എത്തിയപ്പോള്‍ സെക്കന്‍ഡ് സ്ലിപ്പ് വരെയായിരുന്നു ഫീല്‍ഡര്‍. എന്നാല്‍ മൂന്നാം ഡെലിവറി ആയപ്പോഴേക്കും കോഹ് ലി തന്നെ തേര്‍ഡ് സ്ലിപ്പിലേക്ക് എത്തി. ബൂമ്രയുടെ ഔട്ട് സൈഡ് ഓഫായെത്തിയ ഡെലിവറിയില്‍ ഷോട്ടിനുള്ള ക്ഷണം സ്വീകരിച്ച് ഡികോക്ക് ലൂസ് ഷോട്ടിന് മുതിരുകയും വിക്കറ്റ് കളയുകയുമായിരുന്നു. 

അംലയെ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ മടക്കിയതിന് പിന്നാലെ തന്റെ തൊട്ടടുത്ത ഓവറില്‍ തന്നെ ബൂമ്രയ്ക്ക് വിക്കറ്റ് വീഴ്ത്താന്‍ കോഹ് ലിയുടെ ഈ തന്ത്രം സഹായിച്ചു. തന്റെ രണ്ടാം ഓവറില്‍ അംലയെ സെക്കന്‍ഡ് സ്ലിപ്പില്‍ രോഹിത്തിന്റെ കൈകളിലെത്തിച്ചാണ് ബൂമ്ര തുടക്കത്തിലേ ഇന്ത്യയ്ക്ക് ബ്രേക്ക് നല്‍കിയത്. 

ബൂമ്രയുടെ ഔട്ട്‌സൈഡ് ഓഫ് ഡെലിവറിയില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച അംലയ്ക്ക് പക്ഷേ, എക്‌സ്ട്രാ ബൗണ്‍സ് മുന്നില്‍ കാണാനായില്ല. എഡ്ജ് ചെയ്ത് എത്തിയ പന്ത് രോഹിത്തിന്റെ കൈകളില്‍ സുരക്ഷിതമായി. ആദ്യ ഓവര്‍ മുതല്‍ സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ചാണ് ബൂമ്ര തുടങ്ങിയത്. 

മങ്ങിയ ഫോമില്‍ കളിക്കുന്ന ഭുവിക്കും, കുല്‍ദീപിനും കോഹ് ലി ആദ്യ മത്സരത്തില്‍ നേരത്തെ തന്നെ ബോള്‍ നല്‍കി. ഭുവിയായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ആദ്യ സ്‌പെല്ലില്‍ വിക്കറ്റ് വീഴ്ത്തുന്നതിന്റെ ലക്ഷണങ്ങള്‍ ഭുവിയില്‍ നിന്ന് വന്നില്ല. കുല്‍ദീപാവട്ടെ തന്റെ ആദ്യ മൂന്ന് ഓവറില്‍ 17 റണ്‍സ് വഴങ്ങി. ബാറ്റ്‌സ്മാന്മാരെ കുഴയ്ക്കുന്ന ഡെലിവറികള്‍ കുല്‍ദീപില്‍ നിന്നും ആദ്യ സ്‌പെല്ലില്‍ വന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com