സന്നാഹമത്സരത്തില്‍ തന്നെ വിന്‍ഡിസ് സൂചന നല്‍കി കഴിഞ്ഞു, ചില്ലറ കളിയായിരിക്കില്ല ലോകകപ്പില്‍ തങ്ങളില്‍ നിന്നും വരികയെന്ന്...ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് പാകിസ്താനും, വെസ്റ്റ് ഇന്‍ഡീസും നേര്‍ക്ക് നേര്‍ വരുമ്പോള്‍ ബാറ്റിങ് കരുത്താണ് വിന്‍ഡിസിന് ബലം നല്‍കുന്നത്. ബാറ്റിങ് കരുത്തെന്ന് പറഞ്ഞാല്‍ ഓരോ 36 ഡെലിവറിക്കുള്ളിലും സിക്‌സ് പറത്താന്‍ പ്രാപ്തമായ കരുത്ത്.
രണ്ട് വ്യത്യസ്തമായ ബാറ്റിങ് ശൈലിയുള്ള ടീമുകളാണ് ഇന്ന് ഏറ്റുമുട്ടുക. ഓരോ 36 പന്തുകള്‍ക്കുള്ളില്‍ വിന്‍ഡിസിന് സിക്‌സ് കണ്ടെത്താന്‍ സാധിക്കുമ്പോള്‍ പാകിസ്താന് അത് 89 പന്തുകള്‍ക്കുള്ളിലാണ്. തുടക്കം മുതല്‍ സിക്‌സ് പറത്താന്‍ തുനിഞ്ഞിറങ്ങുന്ന ബാറ്റ്‌സ്മാന്മാരല്ല പാക് നിരയിലുള്ളത്. പാക് ബാറ്റിങ് നിരയിലെ ആദ്യ ഏഴ് പേരുടെ സ്‌ട്രൈക്ക് റേറ്റ് തന്നെ ഇത് വ്യക്തമാക്കും. സമന്റെ 98 ഒഴികെ മറ്റൊരു പാക് ബാറ്റ്‌സ്മാനും സ്‌ട്രൈക്ക് റേറ്റ് 90 കടത്താനായിട്ടില്ല.
പക്ഷേ സാങ്കേതിക തികവിലേക്ക് വരുമ്പോള്‍ പാക് ബാറ്റ്‌സ്മാന്മാര്‍ക്ക് മികവ് അവകാശപ്പെടാനുണ്ട്. സോഫ്റ്റ് ഹാന്‍ഡ് ഷോട്ടുകളും, കൈക്കുഴ തിരിച്ചുള്ള ഷോട്ടുകളും, ഡ്രൈവുകളും, ഫഌക്കുകളുമെല്ലാം അവര്‍ക്ക് കൈമുതലാണ്. എന്നാല്‍ അഫ്ഗാനിസ്താനെതിരായ സന്നാഹ മത്സരത്തിലെ ബാബര്‍ അസമിന്റെ കളി നോക്കിയാല്‍ അവരുടെ ബാറ്റിങ് പോരായ്മ വ്യക്തമാകും. 108 പന്തില്‍ നിന്നാണ് ബാബര്‍ 112 റണ്‍സ് നേടിയത്.
അവിടെ 90 റണ്‍സിലേക്ക് ബാബര്‍ എത്തിയതിന് പിന്നാലെ സിംഗിളുകളും, ഡോട്ട് ബോളുകളുമാണ് ബാബര്‍ സെഞ്ചുറിയിലേക്ക് എത്തുന്നത് വരെ കളിച്ചത്. 37-43 ഓവറിന് ഇടയില്‍ 14 പന്തുകളാണ് 90ല്‍ നിന്നും 100ലേക്ക് എത്തുന്നതിന് ബാബറിന് വേണ്ടി വന്നത്. അതാവട്ടെ ബൗണ്ടറികളിലൂടെ ടീം സ്‌കോര്‍ ഉയര്‍ത്തേണ്ട സമയത്ത്.
വിന്‍ഡിസ് ടീമിലേക്ക് വരുമ്പോഴോ, കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 13 മത്സരങ്ങളില്‍ നിന്നും 52 സിക്‌സാണ് റസല്‍ അടിച്ചു കൂട്ടിയത്. ഓരോ അഞ്ച് ബോള്‍ നേരിടുമ്പോഴും സിക്‌സ്. ഏകദിനത്തില്‍ റസലിനെ പിടിച്ചുകെട്ടാന്‍ ബൗളര്‍മാര്‍ക്കായിട്ടുണ്ട്. പക്ഷേ അപ്പോഴും ഓരോ പതിനാല് പന്തുകള്‍ക്കിടയിലും സിക്‌സ് എന്നതാണ് റസലിന്റെ കണക്ക്. റസലിനെ കൂടാതെ ഗെയില്‍, ഹെറ്റ്മയര്‍, പൂരന്‍, ബ്രാത്വെയ്റ്റ്, ഹോള്‍ഡര്‍ എന്നിവരെല്ലാം കൂറ്റനടികള്‍ പുറത്തെടുക്കാന്‍ കരുത്തരാണ്. കീവീസിനെതിരെ വിന്‍ഡിസ് സിക്‌സുകള്‍ തുരുതുരാ പായിച്ചപ്പോള്‍ നാല് വട്ടമാണ് അമ്പയര്‍ക്ക് ന്യൂബോള്‍ എടുക്കേണ്ടി വന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates