പരിധി വിട്ട അപ്പീലില്‍ കോഹ് ലിക്ക് പിഴ, മാച്ച് ഫീയുടെ 25 ശതമാനം നല്‍കണം

ഐസിസി കോഡ് ഓഫ് കണ്ടക്ടിലെ ലെവല്‍ 1 പ്രകാരമാണ് കോഹ് ലിക്ക് പിഴവിധിച്ചത്
പരിധി വിട്ട അപ്പീലില്‍ കോഹ് ലിക്ക് പിഴ, മാച്ച് ഫീയുടെ 25 ശതമാനം നല്‍കണം
Updated on
1 min read

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ പരിധി വിട്ട് അപ്പീല്‍ ചെയ്തതിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് പിഴ. മാച്ച് ഫീയുടെ 25 ശതമാനം കോഹ് ലി പിഴയടക്കണം. 

ഐസിസി കോഡ് ഓഫ് കണ്ടക്ടിലെ ലെവല്‍ 1 പ്രകാരമാണ് കോഹ് ലിക്ക് പിഴവിധിച്ചത്. ഐസിസി കോഡ് ഓഫ് കണ്ടക്റ്റിലെ ആര്‍ട്ടിക്കിള്‍ 2.1 കോഹ് ലി ലംഘിച്ചെന്നാണ് കണ്ടെത്തിയത്. 29ാം ഓവറില്‍ ബൂമ്രയുടെ ഡെലിവറിയില്‍ റഹ്മത് ഷാ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയതിന് പിന്നാലെയാണ് അപ്പീലുമായി കോഹ് ലി അമ്പയര്‍ അലീം ദാറിന്റെ മുന്‍പിലെത്തി. 

കോഹ് ലിയുടെ പരിധി വിട്ടുള്ള അപ്പീലിന് മുന്‍പിലും അലീം ദാര്‍ കുലുങ്ങിയില്ല. റിപ്ലേകളില്‍ ലെഗ് സ്റ്റംപിലേക്ക് പന്ത് എത്തുന്നുവെന്ന് വ്യക്തമായെങ്കിലും റിവ്യു നേരത്തെ നഷ്ടപ്പെട്ടതിനാല്‍ ഇന്ത്യയ്ക്ക് ആ അവസരം നഷ്ടമായി. കുറ്റം കോഹ് ലി സമ്മതിക്കുകയും, മാച്ച് റഫറി ചുമത്തിയ പിഴ കോഹ് ലി അംഗീകരിക്കുകയും ചെയ്തു. അതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ വേണ്ടിവന്നില്ല. 

പിഴയ്‌ക്കൊപ്പം കോഹ് ലിയുടെ ഡിസിപ്ലിനറി റെക്കോര്‍ഡിലേക്ക് 1 ഡിമെറിറ്റ് പോയിന്റ് കൂടി വന്നു വീണു. 2016ല്‍ ഐസിസി കോഡ് ഓഫ് കണ്ടക്റ്റ് പുനരാവിഷ്‌കരിച്ചതിന് ശേഷം കോഹ് ലിയില്‍ നിന്നും ഇത് രണ്ടാമത്തെ കുറ്റമാണ്. 2018 ജനുവരി 15 സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലെ പെരുമാറ്റത്തിനാണ് കോഹ് ലിക്ക് മറ്റൊരു ഡിമെറിറ്റ് പോയിന്റ് ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com