ബിരിയാണി കഴിക്കരുത്, പാക് ടീമിന് വീണ്ടും മുന്നറിയിപ്പുമായി വസീം അക്രം

പാക് താരങ്ങളുടെ ശാരീരിക ക്ഷമതയിലും ഫീല്‍ഡിങ് നിലവാരത്തിലും പാക് കോച്ച് മിക്കി ആര്‍തര്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു
ബിരിയാണി കഴിക്കരുത്, പാക് ടീമിന് വീണ്ടും മുന്നറിയിപ്പുമായി വസീം അക്രം
Updated on
1 min read

ലോകകപ്പിന് മുന്‍പ് തന്നെ പാക് മുന്‍ താരം വസീം അക്രം ലോകകപ്പിനായി പോവുന്ന് പാകിസ്ഥാന്‍ ടീമിന് മുന്നറിയിപ്പ് നല്‍കിയിരുന്നു...ബിരിയാണി കഴിക്കരുത് എന്ന്...ഓസ്‌ട്രേലിയയ്‌ക്കെതിരെ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ അക്രം വീണ്ടും പാക് ടീമിനോട് പറയുന്നു...കളിക്കിറങ്ങുന്നതിന് മുന്‍പ് ബിരിയാണി കഴിക്കരുത്...

ബിരിയാണി കഴിച്ച് കളിക്കാനിറങ്ങിയാല്‍ നിങ്ങള്‍ക്ക് ചാമ്പ്യന്‍ ടീമുകളെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്നാണ് അക്രത്തിന്റെ മുന്നറിയിപ്പ്. പാകിസ്ഥാന്റെ ഭക്ഷണ മെനുവില്‍ ഇപ്പോഴും ബിരിയാണിയുണ്ട്. ശരിയായ ഡയറ്റിന്റെ ഭാഗമല്ല ബിരിയാണി. ഫീല്‍ഡില്‍ നിങ്ങള്‍ അലസരാവും. അതുകൊണ്ട് കളിക്കിറങ്ങുന്നതിന് മുന്‍പ് ബിരിയാണി കഴിക്കരുത് എന്നാണ് അക്രം പറയുന്നത്. 

പാക് താരങ്ങളുടെ ശാരീരിക ക്ഷമതയിലും ഫീല്‍ഡിങ് നിലവാരത്തിലും പാക് കോച്ച് മിക്കി ആര്‍തര്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഡയറ്റീഷ്യന്റെ നിര്‍ദേശം മിക്ക ടീമുകളും പാലിക്കാന്‍ ശ്രമിക്കുമ്പോള്‍ പാക് ടീമില്‍ പല താരങ്ങളും ഈ ഡയറ്റ് ക്രമത്തില്‍ നിന്നും ചാടാന്‍ ശ്രമിക്കാറുണ്ടെന്നും അക്രം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com