രോഹിത്തിന്റെ പുറത്താവല്‍; തേര്‍ഡ് അമ്പയര്‍ ഇംഗ്ലണ്ടിനെ രക്ഷിക്കാന്‍ ചെയ്തത്? ഗൗഫിന്റെ വിക്കിപ്പീഡിയയും തിരുത്തി ആരാധകര്‍

രോഹിത്തിന്റെ പുറത്താവല്‍; തേര്‍ഡ് അമ്പയര്‍ ഇംഗ്ലണ്ടിനെ രക്ഷിക്കാന്‍ ചെയ്തത്? ഗൗഫിന്റെ വിക്കിപ്പീഡിയയും തിരുത്തി ആരാധകര്‍

ഔട്ട് വിധിച്ച തേര്‍ഡ് അമ്പയറുടെ വിക്കിപ്പീഡിയ പേജില്‍ വരെ തിരുത്തല്‍ വരുത്തിയാണ് ഇന്ത്യന്‍ ആരാധകര്‍ രോക്ഷം പ്രകടിപ്പിക്കുന്നത്
Published on

ആദ്യം ബാറ്റിലായിരുന്നോ? അതോ പാഡിലായിരുന്നോ? വിന്‍ഡിസിനെതിരെ രോഹിത് ശര്‍മയുടെ വിവാദ പുറത്താല്‍ തീര്‍ത്ത അലയൊലികള്‍ അവസാനിക്കുന്നില്ല. ഔട്ട് വിധിച്ച തേര്‍ഡ് അമ്പയറുടെ വിക്കിപ്പീഡിയ പേജില്‍ വരെ തിരുത്തല്‍ വരുത്തിയാണ് ഇന്ത്യന്‍ ആരാധകര്‍ രോക്ഷം പ്രകടിപ്പിക്കുന്നത്. 

ഇന്ത്യ-വിന്‍ഡിസ് മത്സരത്തില്‍ തേര്‍ഡ് അമ്പയറായി വന്ന മൈക്കല്‍ ഗോഫിന്റെ വിക്കിപ്പീഡിയ പേജില്‍ ആരാധകര്‍ ഇങ്ങനെ കൂടി എഴുതി ചേര്‍ത്താണ് എഡിറ്റ് ചെയ്യുന്നത്...'' 2019ല്‍ ഇന്ത്യ-വിന്‍ഡിസ് മത്സരത്തിന്റെ തേര്‍ഡ് അമ്പയറായിരുന്നു അദ്ദേഹം. രോഹിത് ശര്‍മയെ നോട്ട്ഔട്ട് വിധിച്ച ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം റിപ്ലേ പോലും പരിശോധിക്കാതെ തിരുത്തി ഔട്ട് വിധിച്ചതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ഇംഗ്ലണ്ടുകാരനായ അദ്ദേഹം തന്റെ ടീമിന് സെമി സാധ്യത തുറക്കുന്നതിന് വേണ്ടി ചെയ്തതാണ് ഇതെന്ന സംശയമാണ് ഉയരുന്നത്. ലങ്ക, ഓസ്‌ട്രേലിയ എന്നിവരില്‍ നിന്നും നാണംകെട്ട തോല്‍വി നേരിട്ട സാഹചര്യത്തിലാവാം അത്'', വിക്കിപ്പീഡിയ പേജില്‍ പറയുന്നു. 

റിപ്ലേകളില്‍ പന്ത് ബാറ്റില്‍ സ്പര്‍ശിക്കുന്നത് വ്യക്തമല്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ അതിനെ എതിര്‍ത്ത് മറ്റൊരു വിഭാഗവും സമൂഹമാധ്യമങ്ങളില്‍ എത്തുന്നുണ്ട്. പന്ത് പാഡില്‍ കൊണ്ടത് വ്യക്തമാണെങ്കിലും ബാറ്റില്‍ കൊണ്ടോ എന്ന് ഉറപ്പില്ലെന്ന് കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കറും പറയുന്നു. റിപ്ലേകളില്‍ കാണുന്ന അള്‍ട്രാ എഡ്ജ് ബാറ്റില്‍ കൊണ്ടിട്ടാണോ പാഡില്‍ കൊണ്ടിട്ടാണോ എന്ന് വ്യക്തമാവാതെ ഔട്ട് വിധിച്ച അമ്പയറേയും സാങ്കേതിക വിദ്യയേയും വിമര്‍ശിക്കുകയാണ് ആരാധകര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com