ലങ്കയുടെ വഴി മുടക്കി അംലയും ഡുപ്ലസിസും, സൗത്ത് ആഫ്രിക്കയ്ക്ക് 9 വിക്കറ്റ് ജയം

ഡികോക്കിനെ തുടക്കത്തിലെ മടക്കി മലിംഗ മറ്റൊരു മത്സരം കൂടി ലങ്കയ്ക്ക് നേടിക്കൊടുക്കും എന്ന് തോന്നിച്ചെങ്കിലും അംലയും ഡുപ്ലസിസും ചേര്‍ന്ന് അതിന് അനുവദിച്ചില്ല
ലങ്കയുടെ വഴി മുടക്കി അംലയും ഡുപ്ലസിസും, സൗത്ത് ആഫ്രിക്കയ്ക്ക് 9 വിക്കറ്റ് ജയം
Updated on: 
1 min read

നിര്‍ണായക മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോട് തോറ്റ് ശ്രീലങ്ക. ലങ്കന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ട് വിറച്ച് ലങ്ക കണ്ടെത്തിയ 203 റണ്‍സ് ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 37.2 ഓവര്‍ മാത്രമെടുത്ത് സൗത്ത് ആഫ്രിക്ക മറികടന്നു. നിലയുറപ്പിച്ച് നിന്ന് അംലയും ഡുപ്ലസിസും കളിച്ചാണ് സൗത്ത് ആഫ്രിക്കയ്ക്ക് ആശ്വാസ ജയം നേടിക്കൊടുത്തത്. 

80 റണ്‍സ് എടുത്ത് അംലയും 96 റണ്‍സ് എടുത്ത് ഡുപ്ലസിസും പുറത്താവാതെ നിന്നു. ഡികോക്കിനെ തുടക്കത്തിലെ മടക്കി മലിംഗ മറ്റൊരു മത്സരം കൂടി ലങ്കയ്ക്ക് നേടിക്കൊടുക്കും എന്ന് തോന്നിച്ചെങ്കിലും അംലയും ഡുപ്ലസിസും ചേര്‍ന്ന് അതിന് അനുവദിച്ചില്ല. 

സൗത്ത് ആഫ്രിക്കയ്ക്ക് ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ലോകകപ്പുകളില്‍ മറ്റൊന്നു കൂടിയാവുകയാണ് ഇംഗ്ലണ്ടിലേതും...അതിന്റെ കൂട്ടത്തില്‍ ലങ്കയുടെ വഴിമുടക്കികള്‍ എന്ന പേര് കൂടി സൗത്ത് ആഫ്രിക്കയ്ക്ക് മേല്‍ വന്നു വീഴുന്നു. റിവര്‍സൈഡ് ഗ്രൗണ്ടില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 

ലങ്കന്‍ ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ കരുണരത്‌നയെ റബാഡ വീഴ്ത്തി. ആ പ്രഹരത്തില്‍ നിന്നും വലിയ നാണക്കേടുണ്ടാക്കാതെ കരകയറിയാണ് ലങ്ക 200 തൊട്ടത്. മുപ്പത് വീതം റണ്‍സ് കണ്ടെത്തിയ കുസാല്‍ പെരേരയും, അവിഷ്‌ക ഫെര്‍നാന്‍ഡോയുമായിരുന്നു ലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER