ജലദോഷം ബാധിച്ചാൽ കോവിഡ‍് പ്രതിരോധം എളുപ്പം; പുതിയ പഠനം 

റൈനോവൈറസുകൾ പല തരത്തിലുള്ള രോഗാണുക്കള്‍ പ്രതിരോധിക്കുന്നതിനുള്ള പ്രോട്ടീന്‍ ഉത്തേജിപ്പിക്കുമെന്നാണ് കണ്ടെത്തൽ 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലദോഷത്തിന് കാരണമായ റൈനോവൈറസ് കൊറോണ വൈറസുകളെ ചെറുക്കുമെന്ന് പുതിയ ഗവേഷണം. റൈനോവൈറസുകൾ പല തരത്തിലുള്ള രോഗാണുക്കള്‍ പ്രതിരോധിക്കുന്നതിനുള്ള പ്രോട്ടീന്‍ ഉത്തേജിപ്പിക്കുകയും എയര്‍വെ ടിഷ്യുവില്‍ (ശ്വസന നാളത്തില്‍ ഉള്ളവ) കോവിഡ് വൈറസ് പെരുകാൻ അനുവദിക്കില്ലെന്നുമാണ് പഠനത്തിലെ കണ്ടെത്തൽ.

യേല്‍ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇത്തരത്തിലുള്ള പ്രതിരോധം കോവിഡ് തടയുന്നതിനും ചികിത്സിക്കുന്നതിനും സഹായകമാകുമെന്നാണ് ​ഗവേഷകർ പറയുന്നത്. 

എയര്‍വെ ടിഷ്യുവില്‍ ഓരോ ആറ് മണിക്കൂറിലും കോവിഡ് വൈറസ് ഇരട്ടിക്കുന്നതാണ് സാധാരണ സംഭവിക്കുന്നത്. എന്നാല്‍ റൈനോവൈറസ് ബാധിച്ച എയര്‍വെ ടിഷ്യുകളില്‍ ഈ പ്രക്രിയ നടക്കുന്നില്ല. രോഗാണുക്കളെ പ്രതിരോധിക്കുന്ന പ്രോട്ടീനുകള്‍ ഉപയോഗിച്ച് കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ കഴിയും. ഇത് മരുന്നായും ലഭിക്കും. പക്ഷെ എല്ലാം സമയത്തെ ആശ്രയിച്ചിരിക്കുമെന്നും ​​ഗവേഷകർ ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com