മഴയത്ത് ഒരു കളര്‍ഫുള്‍ ബ്രേക്ക്ഫാസ്റ്റ് ആയാലോ? റെയിന്‍ബോ സാന്‍ഡ്‌വിച്ച് ഉണ്ടാക്കാം ഈസിയായി 

നാല് സ്ലൈസ് ബ്രെഡ്ഡ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പുറത്ത് മഴപെയ്യുമ്പോള്‍ മൂടിപ്പുതച്ച് കിടക്കന്‍ ഇഷ്ടമിവ്വാത്തവര്‍ ആരുണ്ട്? പറയുമ്പോള്‍ നല്ല രസമാണെങ്കിലും വിശപ്പിന്റെ വിളി കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ. എന്നാപ്പിന്നെ വെറൈറ്റിക്ക് ഒരു കളര്‍ഫുള്‍ സാന്‍ഡ്‌വിച്ച് ആയാലോ? 

ഞൊടിയിടയില്‍ ഉണ്ടാക്കിയെടുക്കാവുന്ന ഈ സാന്‍ഡ്‌വിച്ച് പച്ച, ചുവപ്പ്, പര്‍പ്പിള്‍, വെള്ള നിറങ്ങളൊക്കെയായി ഒരു റെയിന്‍ബോ ഇഫെക്ട് തന്നെ തരും. നാല് സ്ലൈസ് ബ്രെഡ്ഡ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുക. 

ഒന്നാമത്തെ സ്ലൈസ് എടുത്ത് അതില്‍ പുദീന ചട്‌നി തേച്ച് പിടിപ്പിക്കുന്നതാണ് ആദ്യ പടി. അതിന് മീതെയായി വെള്ളരിക്ക വെക്കണം. വേറൊരു സ്ലൈസ് ബ്രെഡ് എടുത്ത് അതില്‍ വീണ്ടും പിദീന ചട്‌നി തേക്കുക. മറുവശത്ത് ബീറ്റ്‌റൂട്ട് നിരത്തിവെക്കാം. പ്ലെയില്‍ ബ്രെഡ് എടുത്ത് ഇത് മൂടാം. ഇതിന് മുകളില്‍ കെച്ചപ്പും അതിന് മീതെ തക്കാളിയും വെക്കാം. തക്കാളിക്ക് മുകളില്‍ മയണേസ് വച്ച് നാലാമത്തെ സ്ലൈസ് വെച്ച് മൂടാം. റെയിന്‍ബോ സാന്‍ഡ്‌വിച്ച് റെഡി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com