ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റിലാണോ? കാർബോഹൈഡ്രേറ്റ് കഴിക്കണോ വേണ്ടയോ? ആറ് കാരണങ്ങൾ 

പ്രോട്ടീനുകൾക്കും മറ്റു മാക്രോ നൂട്രിയന്റ്‌സിനും ഒപ്പം ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് കാർബോഹൈഡ്രേറ്റ് അനിവാര്യമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രീരഭാരം കുറയ്ക്കാം എന്ന് ചിന്തിക്കുന്നപാടെ ഭക്ഷണത്തിൽ നിന്ന് പുറത്താക്കപ്പെടുന്ന ഒരു പ്രധാന ഘടകമാണ് കാർബോഹൈഡ്രേറ്റ്. ശരീരഭാരം കൂടാൻ കാരണം കാർബോഹൈഡ്രേറ്റ് ആണെന്നാണ് പൊതുവേയുള്ള ധാരണ. അതിൽ ഒരു പരിധിവരെ തെറ്റുപറയാനും കഴിയില്ല. എന്നാൽ ഇത് അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മാത്രമാണ് ബാധകം. ആരോഗ്യകരമായ രീതിയിൽ ഭാരം കുറയ്ക്കാൻ അത്യാവശ്യം കാർബോഹൈഡ്രേറ്റ് ശരീരത്തിന് ആവശ്യമാണ്. 

ഭാരം കുറയ്ക്കുക എന്ന് പറയുമ്പോൾ ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കുക എന്നാണ് കൂടുതൽ ആളുകളും മനസ്സിലാക്കുന്നത്. എന്നാൽ അതിന്റെ പ്രാധാന്യം പലരും മനസ്സിലാക്കുന്നില്ല. പ്രോട്ടീനുകൾക്കും മറ്റു മാക്രോ നൂട്രിയന്റ്‌സിനും ഒപ്പം ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് കാർബോഹൈഡ്രേറ്റ് അനിവാര്യമാണ്. പോഷകാഹാര വിദഗ്ധയായ നിധി നിഗം ​​തന്റെ ഇൻസ്റ്റാഗ്രാം പേജായ 'നൂട്രിഫൈ.വിത്ത്.നിധി'യിൽ കാർബോഹൈഡ്രേറ്റുകൾ എങ്ങനെയാണ് പോഷകാഹാരം നേടാനും ആരോഗ്യകരമായ ശരീരവും മനസ്സും ഉറപ്പാക്കാനും നമ്മെ സഹായിക്കുന്നതെന്ന് പങ്കുവച്ചിട്ടുണ്ട്. 

കാർബോഹൈഡ്രേറ്റ് ഒഴിവാക്കാൻ പാടില്ലാത്തതിന്റെ 6 കാരണങ്ങൾ ഇതാ: 

നമ്മുടെ മസ്തിഷ്കം ഊർജ്ജശ്രോതസ്സായി ആദ്യം പരി​ഗണിക്കുന്നത് കാർബോഹൈഡ്രേറ്റുകളെയാണ്. മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിന് ധാരാളം ഊർജ്ജം വേണ്ടതിനാൽ ആ ആവശ്യം നിറവേറ്റാൻ പ്രാപ്തിയുള്ള ഏക പോഷകമാണ് കാർബോഹൈഡ്രേറ്റ് 

ഇത് നാരുകളുടെ മികച്ച ഉറവിടമാണ്. നാരുകൾ നമ്മുടെ ശരീരത്തിൽ പൊതുവെ ദഹിക്കില്ലെങ്കിലും കാർബോഹൈഡ്രേറ്റിൽ ഉള്ളത് നമ്മുടെ ശരീരത്തിന് ദഹിപ്പിക്കാൻ കഴിയുന്ന നാരുകളാണ്.  

ബി ​ഗ്രൂപ്പിലെ വിറ്റാമിനുകൾ ഉറപ്പുതരുന്ന ഒന്നാണ് കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ. ചർമ്മത്തിന്റെ ആരോഗ്യം, കണ്ണുകളുടെ ആരോഗ്യം, മാനസികാരോഗ്യം, കോശങ്ങളുടെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ ബി വിറ്റാമിനുകൾ സഹായിക്കുന്നു.

കാർബോഹൈഡ്രേറ്റുകൾ നമ്മുടെ ദൈനംദിന ജോലികൾ ചെയ്യുന്നതിനുള്ള ഊർജ്ജ ശ്രോതസ്സാണ്. പ്രോട്ടീനുകൾക്കും കൊഴുപ്പിനുമൊപ്പം, നാഡീവ്യവസ്ഥയ്ക്ക് ഊർജ്ജം നൽകുന്ന ഒരു മാക്രോ ന്യൂട്രിയന്റാണ് കാർബോഹൈഡ്രേറ്റ്.‍

കാർബോഹൈഡ്രേറ്റുകൾ ദഹനത്തിനും വളരെ പ്രധാനമാണ്. കാർബോഹൈഡ്രേറ്റുകളിൽ കാണപ്പെടുന്ന ലയിക്കുന്ന നാരുകൾ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും കുടലിൽ അവയുടെ സാന്നിധ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ദഹനത്തിന് സഹായകമായ പ്രോട്ടീൻ പോഷകങ്ങൾ ഉൽപ്പാദിപ്പിക്കാനും അവ ബാക്ടീരിയകളെ സഹായിക്കും. 

കാർബോഹൈഡ്രേറ്റുകൾ നമ്മുടെ ശരീരത്തിൽ പേശികൾ നിർമ്മിക്കാൻ ‌പ്രോട്ടിനുകളെ സഹായിക്കും. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com