17 ലക്ഷം സ്വവര്‍ഗാനുരാഗികള്‍ മങ്കിപോക്‌സ് ഭീഷണിയില്‍; അമേരിക്കയില്‍ വൈറസ് ബാധിതര്‍ ആറായിരം കടന്നു

അമേരിക്കയില്‍ ഏകദേശം 17 ലക്ഷം പുരുഷ സ്വവര്‍ഗാനുരാഗികള്‍ക്ക് മങ്കിപോക്‌സ് വരാനുള്ള സാധ്യത കൂടുതലെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്:  അമേരിക്കയില്‍ ഏകദേശം 17 ലക്ഷം പുരുഷ സ്വവര്‍ഗാനുരാഗികള്‍ക്ക് മങ്കിപോക്‌സ് വരാനുള്ള സാധ്യത കൂടുതലെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍. ബൈസെക്ഷ്വല്‍ ആയിട്ടുള്ള പുരുഷന്മാരും സമാനമായ ഭീഷണി നേരിടുന്നുണ്ട്. എച്ച് ഐവി ബാധിതരായ സ്വവര്‍ഗാനുരാഗികള്‍ക്കാണ് മങ്കിപോക്‌സ് വരാന്‍ കൂടുതല്‍ സാധ്യത നിലനില്‍ക്കുന്നതെന്നും യുഎസ് സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എച്ച്‌ഐവി വരാതിരിക്കിരിക്കാന്‍ മരുന്ന് കഴിക്കുന്ന സ്വവര്‍ഗാനുരാഗികള്‍ക്കും ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ ഈ വിഭാഗത്തിനാണ് കൂടുതല്‍ പരിഗണന നല്‍കുന്നതെന്ന് സിഡിസി ഡയറക്ടര്‍ റോഷെല്‍ വാലെന്‍സ്‌കി പറഞ്ഞു.

വ്യാഴാഴ്ച വരെ അമേരിക്കയില്‍ 6600 പേര്‍ക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഇത് ലോകമൊട്ടാകെ മങ്കിപോക്‌സ് ബാധിച്ചവരുടെ 25 ശതമാനം വരും. ലോകത്താകമാനം25800 പേര്‍ക്കാണ് ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിനിടയിലും വേണ്ടരീതിയില്‍ പ്രതികരിക്കാത്ത അമേരിക്കന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com