മഴക്കാലത്തെ സൂപ്പര്‍ ഫുഡ്; ചോളം കഴിച്ചാലുള്ള ഗുണങ്ങള്‍ 

വൈറ്റമിന്‍ ബിയും ഫോളിക് ആസിഡും നിറഞ്ഞ ചോളം ആണ് മഴക്കാലത്തെ സൂപ്പർഫുഡ് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രു കട്ടനും ചെറുകടികളുമായി ഇരിക്കുന്നതാണ് മഴക്കാലത്തെ പലരുടെയും പ്രിയപ്പെട്ട നേരമ്പോക്ക്. പക്ഷെ ഇഷ്ടങ്ങളുടെ പുറകെ പോകുമ്പോഴും ആരോഗ്യം മറക്കരുത്. കഠിന വേനലില്‍ നിന്ന് മഴക്കാലത്തേക്കുള്ള മാറ്റമായതിനാല്‍ ശരീരത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. കാലാവസ്ഥാമാറ്റം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നതുകൊണ്ട് പോഷകാഹാരം ഉറപ്പാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

മണ്‍സൂണ്‍ കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സൂപ്പര്‍ഫുഡ് പരിചയപ്പെടുത്തിയിരിക്കുകയാണ് ന്യൂട്രീഷണിസ്റ്റ് രുജുത ദുവേകര്‍. വൈറ്റമിന്‍ ബിയും ഫോളിക് ആസിഡും നിറഞ്ഞ ചോളം ആണ് രുജിത പരിചയപ്പെടുത്തിയിരിക്കുന്നത്. ചോളത്തില്‍ അടങ്ങിയിട്ടുള്ള ഫോളിക് ആസിഡ് മുടിയെ പോഷിപ്പിക്കുകയും മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. നാരുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണമായതിനാല്‍ മലബന്ധം പോലുള്ള പ്രശനങ്ങള്‍ ഒഴിവാക്കാന്‍ ഇത് നല്ലതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com