നിങ്ങൾ സ്വാർത്ഥരാകും; ഉറക്കം ഒരു മണിക്കൂർ കുറഞ്ഞാൽ പെരുമാറ്റത്തിൽ കാണാമെന്ന് പഠനം 

ഉറക്കമില്ലാത്ത രാത്രികൾ നിങ്ങളെ കൂടുതൽ സ്വാർത്ഥരാക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രോഗ്യകരമായ ശരീരത്തിന് നല്ല ഉറക്കം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ശരിയായ ഉറക്കം ലഭിക്കാതെവരുമ്പോൾ പല ആരോഗ്യപ്രശ്‌നങ്ങളും നമ്മളെ അലട്ടാറുണ്ട്. ഇതിനപ്പുറം മറ്റ് ആളുകളോടുള്ള നമ്മുടെ സമീപനത്തിൽ വരെ ഉറക്കം കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ. 

പുതിയ പഠനമനുസരിച്ച് ഉറക്കമില്ലാത്ത രാത്രികൾ നിങ്ങളെ കൂടുതൽ സ്വാർത്ഥരാക്കും. ഉറക്കം ഒരു മണിക്കൂർ കുറഞ്ഞാൽ പോലും മറ്റൊരാൾക്ക് പ്രയോജനകരമായ ഒരു കാര്യം ചെയ്യാനുള്ള നമ്മുടെ തീരുമാനത്തെ അത് ബാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. മൂന്ന് വ്യത്യസ്ത പഠനങ്ങളിലൂടെയാണ് ഉറക്കത്തെക്കുറിച്ചും ഉറക്കക്കുറവ് മൂലമുള്ള പ്രശ്‌നങ്ങളെക്കുറിച്ചും മനസ്സിലാക്കിയത്. ദീർഘനേരം ഉറങ്ങുന്നതുമാത്രമല്ല നല്ല ഉറക്കം കിട്ടുന്നതും ആളുകളുടെ സ്വാഭാവത്തെ സ്വാധീനിക്കുന്ന ഘടകമാണെന്നാണ് ഗവേഷകർ പറയുനന്നത്. 

'ഉറക്കം നഷ്ടപ്പെടുന്നത് നമ്മളിലെ സാമൂഹികവും വൈകാരികവുമായ ഇടപെടലുകളെ മാറ്റുമെന്നാണ് ?ഗവേഷകർ പറയുന്നത്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ വൈകല്യങ്ങളും പൊണ്ണത്തടി പോലുള്ള ശാരീരിക അസ്വസ്ഥതകളും ഉറക്കക്കുറവ് മൂലം ഉണ്ടാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com