അല്‍ഷിമേഴ്‌സ് തുടക്കത്തിലെ കണ്ടെത്താന്‍ രക്തപരിശോധന; ഏറ്റവും ഫലപ്രദമെന്ന് പഠനം 

അല്‍ഷിമേഴ്‌സ് പ്രാരംഭഘട്ടത്തില്‍ തിരിച്ചറിയാല്‍ ഏറ്റവും ഫലപ്രദം രക്തപരിശോധനയെന്ന് പഠനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ല്‍ഷിമേഴ്‌സ് രോഗം പ്രാരംഭഘട്ടത്തില്‍ തിരിച്ചറിയാല്‍ ഏറ്റവും ഫലപ്രദം രക്തപരിശോധനയെന്ന് പഠനം. രോഗത്തിന്റെ സാധ്യമായ ചികിത്സാഫലങ്ങളെക്കുറിച്ചറിയാനും രക്തപരിശോധന സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. രോഗലക്ഷണങ്ങളില്ലാത്തവരില്‍ പോലും ഫോസ്‌ഫോ-ടൗ 231, എബി 42/40 തുടങ്ങിയ ഒന്നിലധികം രക്ത ബയോ മാര്‍ക്കറുകള്‍ ഉപയോഗിച്ച് അല്‍ഷിമേഴ്‌സ് തിരിച്ചറിയാനാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. 

'അല്‍ഷിമേഴ്‌സിന്റെ ലക്ഷണങ്ങളും രോഗം മൂര്‍ച്ഛിക്കുന്നതുമെല്ലാം കണ്ടെത്താന്‍ വ്യക്തമായ രക്പരിശോധനകള്‍ വേണം', പഠനം നടത്തിയ ഗവേഷകരില്‍ ഒരാളായ ഡോ. നിക്കോളാസ് പറഞ്ഞു. ഫോസ്‌ഫോ-ടൗ 217 പരിശോധന ക്ലിനിക്കല്‍ പശ്ചാത്തലത്തിലും ട്രയല്‍ സെറ്റിങ്ങിലും രോഗികളെ നിരീക്ഷിക്കാന്‍ ഉത്തമമാണെന്ന് പഠനത്തില്‍ കണ്ടെത്തി. രോഗിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ ഈ പരിശോധനയ്ക്കാകുമെന്നതാണ് പ്രധാന ഘടകം. 

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് അല്‍ഷിമേഴ്‌സ് ബാധിച്ച 5.5 കോടി ആളുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com