വ്യായാമത്തിന് ശേഷം എന്ത് കഴിക്കാം? വിദഗ്ധര്‍ പറയുന്നു 

വ്യായാമം പോലെ തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് വര്‍ക്കൗട്ടിന് മുമ്പും ശേഷവുമുള്ള ഭക്ഷണം. വര്‍ക്കൗട്ടിന് ശേഷം കഴിക്കാവുന്ന വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില വിഭവങ്ങള്‍ അറിയാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദൈന്യംദിന ജീവിതത്തില്‍ വ്യായാമം വളരെ സുപ്രധാനമാണ്. കഠിനമായ വ്യായാമങ്ങള്‍ തെരഞ്ഞെടുത്താലും ലളിതമായി ചെയ്താലും ദിവസവും ശരിരമൊന്ന് അനക്കണമെന്നതാണ് പ്രധാനം. വ്യായാമം പോലെ തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് വര്‍ക്കൗട്ടിന് മുമ്പും ശേഷവുമുള്ള ഭക്ഷണം. വര്‍ക്കൗട്ട് ഒക്കെകഴിഞ്ഞ് ക്ഷിണിച്ച് വന്നിരിക്കുമ്പോള്‍ എന്ത് കഴിക്കണം എന്നാണ് കണ്‍ഫ്യൂഷനെങ്കില്‍, ഇതാ ഉത്തരം. വര്‍ക്കൗട്ടിന് ശേഷം കഴിക്കാവുന്ന വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില വിഭവങ്ങള്‍ അറിയാം. 

റൊട്ടി അല്ലെങ്കില്‍ ചീല

വര്‍ക്കൗട്ടിന് ശേഷം കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് റൊട്ടി അല്ലെങ്കില്‍ ചീല. സാധാരണ കഴിക്കുന്ന ഭക്ഷത്തോടൊപ്പം പ്രോട്ടിന്‍ കൂടുതലുള്ള വിഭവങ്ങള്‍ തെരഞ്ഞെടുക്കാം. മൂങ് ദാല്‍ ചീല, വെജിറ്റബിള്‍ കുറുമ അഥവ റൊട്ടി-പാലക്ക് പനീര്‍ തുടങ്ങിയ ഓപ്ഷനുകള്‍ പരീക്ഷിക്കാം. 

ചോറ് നിര്‍ബന്ധമാണോ?

അരിയാഹാരം കഴിക്കണമെന്ന് നിര്‍ബന്ധമുള്ളവരാണെങ്കിലും വെള്ളയരി കഴിക്കുന്നതിനെ വിദഗ്ധര്‍ അനുകൂലിക്കുന്നില്ല. ഇതിനുപകരം ബ്രൗണ്‍ റൈസ് കഴിക്കാം ഒപ്പം പ്രോട്ടീന്‍ കൂടിയ കറികളും. ഗ്രീന്‍പീസ് വന്‍പയര്‍ തുടങ്ങിയവ തെരഞ്ഞെടുക്കാം. ഗ്രില്‍ ചെയ്ത പച്ചക്കറികളും ബ്രൗണ്‍ റൈസിനൊപ്പം കഴിക്കാം. 

ലൈറ്റ് ആയിട്ടൊരു ഇഡ്ഡലി

കാര്യമായ വ്യായാമത്തിന് ശേഷം വയറുനിറച്ച് ഭക്ഷണം കഴിക്കാന്‍ താത്പര്യമില്ലാത്തവരും ഉണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഇഡ്ഡലി കഴിക്കാവുന്നതാണ്. സാമ്പാര്‍, ചമ്മന്തി, പനീര്‍ ടിക്ക തുടങ്ങിയവയും ഒപ്പം ചേര്‍ക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com