സിനിമ കണ്ടിരിക്കുമ്പോഴും മരണത്തെ പേടിക്കണോ? എന്താണ് കാര്‍ഡിയോമയോപ്പതി? 

സിനിമ കണ്ടതുകൊണ്ടാണോ ഹൃദയാഘാതമുണ്ടായത്? സമ്മര്‍ദ്ദമുണ്ടാക്കുന്ന സിനിമകള്‍ കാണുന്നതിനിടെ  ഹൃദയാഘാതം സംഭവിക്കുന്നത് അങ്ങേയറ്റം അസാധാരണമാണെന്നാണ് വൈദ്യ ശാസ്ത്രം പറയുന്നത് 
സിനിമാ തിയേറ്റർ /ഫയല്‍ ചിത്രം
സിനിമാ തിയേറ്റർ /ഫയല്‍ ചിത്രം

വതാര്‍ 2 കാണാന്‍ തിയറ്ററിലെത്തി ആന്ധ്രാപ്രദേശ് സ്വദേശി സിനിമ ആസ്വദിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചെന്ന വാര്‍ത്ത ഏറെ പേരെ ആശങ്കപ്പെടുത്തി. സിനിമ കണ്ടതുകൊണ്ടാണോ ഹൃദയാഘാതമുണ്ടായത്?, ശരിക്കും ഇങ്ങനെയൊക്കെ സംഭവിക്കുമോ? എന്നിങ്ങനെ നീളുന്നു സംശയങ്ങള്‍. സമ്മര്‍ദ്ദം നിറയ്ക്കുന്ന സിനിമകള്‍ കാണുന്നത് ആളുകളെ പേടിപ്പിക്കുകയും ആസ്വസ്ഥതപ്പെടുത്തുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇങ്ങനെയുള്ള സിനിമ കണ്ട് എക്‌സൈറ്റ്‌മെന്റ് കൂടി ഹൃദയാഘാതം സംഭവിക്കുന്നത് അങ്ങേയറ്റം അസാധാരണമാണെന്നാണ് വൈദ്യ ശാസ്ത്രം പറയുന്നത്. 

ഒരു സിനിമ കാണുന്നതിനിടെ അനുഭവപ്പെടുന്ന തീവ്പമായ വികാരങ്ങള്‍ ശരീരത്തില്‍ സ്വാധീനമുണ്ടാക്കും. ഹൃദയസംബന്ധമായ സങ്കീര്‍ണതകള്‍ ഉള്ള
ആളുകള്‍ക്ക് ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കാനുള്ള കാരണമായി മാറും. മരണത്തെ ഭയപ്പെടുന്ന ഈ അവസ്ഥയെ സ്‌ട്രെസ് കാര്‍ഡിയോമയോപ്പതി എന്നാണ് പറയുന്നത്. 

ഒരാള്‍ ശാരീരികമോ വൈകാരികമോ ആയ സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നിങ്ങളുടെ തലച്ചോര്‍ ഇതിനോട് പ്രതികരിക്കും. ഇതിന്റെ ഭാഗമായി അഡ്രിനാലിന്‍ ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുകയും ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഗ്ലക്കോസിന്റെ അളവ് എന്നിവ വര്‍ദ്ധിക്കുകയും ചെയ്യും. അങ്ങനെ ഹൃദയപേശികളുടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടുമ്പോഴാണ് സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന കാര്‍ഡിയോമയോപ്പതി സംഭവിക്കുന്നത്.  സാധാരണ സമ്മര്‍ദ്ദത്തിന്റെ അവസ്ഥ മറികടക്കുമ്പോള്‍ ഹൃദയം പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങിയെത്തും. എന്നാല്‍ അപൂര്‍വ്വ സാഹചര്യങ്ങളില്‍ ഇത് ഹൃദയാഘാതത്തിന് കാരണമാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com