'ചൈനയിലെ സ്ഥിതിയല്ല ഇന്ത്യയിലേത്, ഭയപ്പെടേണ്ടതില്ല; ഇന്ത്യക്കാര്‍ക്ക് ഹെര്‍ഡ് ഇമ്യൂണിറ്റി'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th December 2022 07:06 PM  |  

Last Updated: 25th December 2022 07:06 PM  |   A+A-   |  

covid situation in KERALA

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കോവിഡ് ഉപവകഭേദം ബിഎഫ് ഏഴ് ഇന്ത്യയില്‍ ആരോഗ്യരംഗത്ത് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്നില്ലെന്ന് സെന്റര്‍ ഫോര്‍ സെല്ലുല്ലാര്‍ ആന്റ് മോളിക്യുലര്‍ ബയോളജി ഡയറക്ടര്‍. കോവിഡിനെതിരെ ഇന്ത്യയിലെ ജനങ്ങള്‍ ഇതിനോടകം തന്നെ ഹെര്‍ഡ് ഇമ്യൂണിറ്റി നേടിയിട്ടുണ്ട്. ഇത് പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതില്‍ കരുത്ത് പകരുമെന്ന് ഡയറക്ടര്‍ വിനയ് കെ നന്ദിക്കൂരി പറഞ്ഞു.

അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. പുതിയ കോവിഡ് വകഭേദങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷിയെ മറികടക്കാനുള്ള ശേഷിയുള്ളത് ഒരു ആശങ്കയായി നിലനില്‍ക്കുകയാണ്. ഇത് ഗൗരവമായി കാണണം. വാക്‌സിന്‍ എടുത്തവരെ പോലും രോഗബാധിതരാക്കാന്‍ ഇവയ്ക്ക് കഴിയും. ഒമൈക്രോണ്‍ ബാധിച്ചവരെ പോലും വീണ്ടും രോഗികളാക്കാന്‍ ഇവയ്ക്ക് ചിലപ്പോള്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഡെല്‍റ്റയെ അപേക്ഷിച്ച് പുതിയ വകഭേദം മാരകമാകാന്‍ സാധ്യത കുറവാണ്. ഇന്ത്യയിലെ ജനങ്ങള്‍ ഹെര്‍ഡ് ഇമ്യൂണിറ്റി നേടിയത് ഒരു അനുകൂല ഘടകമാണ്. മറ്റു വൈറസുകളെയും നേരിട്ടതിനാല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഹെര്‍ഡ് ഇമ്യൂണിറ്റി ഒരു പ്രതിരോധ കവചമാണ്. ഇത് പുതിയ വകഭേദങ്ങളെ നേരിടുന്നതിന് കരുത്തുപകരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ആഘോഷവേളയില്‍ ജാഗ്രത കൈവിടരുത്'; മുന്നറിയിപ്പുമായി പ്രധാനമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ