'ആഘോഷവേളയില്‍ ജാഗ്രത കൈവിടരുത്'; മുന്നറിയിപ്പുമായി പ്രധാനമന്ത്രി

'മാസ്‌ക്, കൈ കഴുകല്‍ തുടങ്ങിയ മുന്‍കരുതലുകളില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്'
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാസ്‌ക്, കൈകള്‍ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജനങ്ങള്‍ ക്രിസ്മസ്-പുതുവല്‍സരാഘോഷങ്ങളിലേക്ക് കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ജാഗ്രതാ നിര്‍ദേശം. ഇപ്പോള്‍ പലരും അവധിയുടെ മൂഡിലാണ്. ഈ ഉത്സവങ്ങള്‍ ഒരുപാട് ആസ്വദിക്കൂ, എന്നാല്‍ ജാഗ്രത പുലര്‍ത്തണം. ലോകത്തിന്റെ പല രാജ്യങ്ങളിലും കൊറോണ വൈറസ് വ്യാപനം വര്‍ധിച്ചു വരികയാണ്. 

അതിനാല്‍ മാസ്‌ക്, കൈ കഴുകല്‍ തുടങ്ങിയ മുന്‍കരുതലുകളില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശ്രദ്ധിച്ചാല്‍ നമ്മളും സുരക്ഷിതരായിരിക്കും, നമ്മുടെ ആഘോഷത്തിന് ഒരു തടസ്സവും ഉണ്ടാകില്ല. പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ക്രിസ്മസ്- പുതുവത്സരാശംസകളും നേര്‍ന്നു. ഈ വര്‍ഷത്തെ പ്രധാനമന്ത്രിയുടെ അവസാനത്തെ മന്‍കീ ബാത്താണ് ഇന്ന് നടന്നത്. 

വിദേശരാജ്യങ്ങളിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ആഘോഷവേളകളിലെ ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടം ഉള്ള സ്ഥലത്തോ, അല്ലാത്തിടത്തോ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും, സാനിറ്റൈസ് ചെയ്യുന്നത് പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com