എട്ട് മണിക്കൂർ ഉറക്കം, പുലർച്ചെ രണ്ട് മണിക്ക് കിടന്ന് 10മണിക്കെഴുന്നേറ്റാൽ ​ഗുണമുണ്ടോ?  

എട്ട് മണിക്കൂർ തുടർച്ചയായി ഉറങ്ങുന്നതിന്റെ ​ഗുണങ്ങളെല്ലാം പുലര്‍ച്ചെ രണ്ട് മണിക്കോ മൂന്ന് മണിക്കോ ഉറങ്ങി രാവിലെ പത്ത് - പതിനൊന്ന് മണിക്ക് എഴുന്നേറ്റാൽ ലഭിക്കുമോ?
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ട്ട് മണിക്കൂർ തുടർച്ചയായി ഉറക്കം കിട്ടിയാൽ ശരീരത്തിന്‍റെ പ്രതിരോധ ശക്തി മെച്ചപ്പെടുമെന്നത് മുതൽ ഭാരം കുറയ്ക്കാനും ഹൃദ്രോഗത്തിന്‍റെയും പ്രമേഹത്തിന്‍റെയും സാധ്യത കുറയ്ക്കാനുമെല്ലാം നല്ലതാണ്. ശരീരത്തിന് മാത്രമല്ല മനസ്സിന്റെ ആരോ​ഗ്യത്തിനും നല്ല ഉറക്കം അനിവാര്യമാണ്. മാനസിക സമ്മര്‍ദം കുറച്ച് മൂഡ് മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. എന്നാൽ എട്ട് മണിക്കൂർ തുടർച്ചയായി ഉറങ്ങുന്നതിന്റെ ​ഗുണങ്ങളെല്ലാം പുലര്‍ച്ചെ രണ്ട് മണിക്കോ മൂന്ന് മണിക്കോ ഉറങ്ങി രാവിലെ പത്ത് - പതിനൊന്ന് മണിക്ക് എഴുന്നേറ്റാൽ ലഭിക്കുമോ? ഇല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. 

നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്നതാണ് ​നല്ലത്. കാരണം സൂര്യോദയത്തിനും അസ്തമയത്തിനും അനുസരിച്ചാണ് ശരീരത്തിലെ ജൈവ ഘടികാരമായ സിര്‍ക്കാഡിയന്‍ റിഥം ക്രമപ്പെടുത്തുക. ഒരു ദിവസം നമ്മുടെ ശരീരത്തിൽ അടിഞ്ഞ് കൂടുന്ന മാലിന്യങ്ങളെ നീക്കം ചെയ്ത് ശരീരം സ്വയം ശുദ്ധീകരിക്കുന്ന പ്രക്രിയ പുലര്‍ച്ചെയാണ് നടക്കുന്നത്. കരള്‍ പുലര്‍ച്ചെ ഒരുമണിക്കും മൂന്നിനും ഇടയില്‍ ഈ പ്രക്രിയയില്‍ ഏര്‍പ്പെടുന്നു. ശ്വാസകോശം പുലര്‍ച്ചെ മൂന്ന് മണിക്കും അഞ്ചിനും ഇടയില്‍ സ്വയം ശുദ്ധീകരിക്കുന്നു. ഈ സമയമെല്ലാം പരിപൂര്‍ണ വിശ്രമം ലഭിക്കുന്ന ഉറക്കത്തിലായിരിക്കണം ശരീരം. താമസിച്ച് ഉറങ്ങുമ്പോൾ നമ്മുടെ പല അവയവങ്ങൾക്കും ഇങ്ങനെ സ്വയം നവീകരിക്കാനുള്ള അവസരം ലഭിക്കാതെയാകും. 

രാത്രി 11മണിക്ക് ഉറങ്ങി രാവിലെ ഏഴ് മണിക്ക് എഴുന്നേല്‍ക്കുന്നതാണ് ഏറ്റവും അനുയോജ്യമായ ഉറക്ക സമയമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com