കോവിഡ് വന്നവരാണോ? കരുതല്‍ ഡോസ് മൂന്നു മാസം കഴിഞ്ഞു മതി; വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2022 11:20 AM  |  

Last Updated: 22nd January 2022 11:21 AM  |   A+A-   |  

covid vaccination

പ്രതീകാത്മക ചിത്രം

 


ന്യൂഡല്‍ഹി:  കോവിഡ് ബാധിച്ചവര്‍ രോഗമുക്തി നേടി മൂന്നു മാസം കഴിഞ്ഞേ വാക്‌സിന്‍ എടുക്കാവൂ എന്ന നിര്‍ദേശം കരുതല്‍ ഡോസിനും ബാധകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗമുക്തി നേടിയവര്‍ മൂന്നു മാസം കഴിഞ്ഞു മതി വാക്‌സിന്‍ എടുക്കാനെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കരുതല്‍ ഡോസിന് ഇതു ബാധകമാണോയെന്ന ആശയക്കുഴപ്പം ഉടലെടുത്ത സാഹചര്യത്തില്‍ ഇതു വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രലായം സംസ്ഥാനങ്ങള്‍ക്കു കത്തെഴുതി.

സംസ്ഥാനങ്ങളില്‍ വാക്‌സീന്‍ എടുക്കുന്ന കാലയളവിനെ ചൊല്ലി ആശയകുഴപ്പം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ വിശദീകരണം. ഇക്കാര്യം സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കൃത്യമായി പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 

വാക്‌സീന്‍ ഇടവേള രണ്ടു ഡോസുകള്‍ക്കിടയില്‍ മൂന്നുമാസവും കരുതല്‍ ഡോസിന് 9 മാസവും എന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. രോഗമുക്തി വന്നവര്‍ കരുതല്‍ ഡോസ് എപ്പോള്‍ എടുക്കണം എന്നതില്‍ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. കോവിഡ് മുക്തരായവര്‍ ഒരുമാസത്തിനകം തന്നെ വാക്‌സീന്‍ എടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.