അത്ര നിസ്സാരമല്ല, തെറ്റിദ്ധാരണ വേണ്ട; ഒമൈക്രോണിനെക്കുറിച്ച് ഡബ്ല്യൂഎച്ച്ഒ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2022 12:05 PM  |  

Last Updated: 19th January 2022 12:05 PM  |   A+A-   |  

covid cases

പ്രതീകാത്മക ചിത്രം

 

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ നിസ്സാര രോഗമെന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ഒമൈക്രോണ്‍ ലോകമെങ്ങും ആശുപത്രി വാസത്തിനും മരണത്തിനും കാരണമാവുന്നുണ്ടെന്ന് ഡബ്ല്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അധാനോം ഗെബ്രേയേസൂസ്  പറഞ്ഞു. 

''ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ വേണ്ട, ഒമൈക്രോണ്‍ ആശുപത്രി വാസത്തിനും മരണത്തിനും കാരണമാവുന്നുണ്ട്. നിസ്സാര തോതില്‍ വൈറസ് ബാധ ഉണ്ടാവുന്നവരും ആശുപത്രിയില്‍ എത്തുന്നുണ്ട്''- ഡബ്ല്യുഎച്ച്ഒ മേധാവി ചൂണ്ടിക്കാട്ടി.

ഒമൈക്രോണ്‍ ഗുരുതര രോഗം അല്ലായിരിക്കാം, പക്ഷേ അതു നിസ്സാരമാണ് എന്നത് തെറ്റായ ധാരണയാണ്. അതിവേഗം വ്യാപിക്കുന്ന പുതിയ വകഭേദം നിരവധി മരണങ്ങള്‍ക്കു കാരണമായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

പല രാജ്യങ്ങള്‍ക്കും വരാനിരിക്കുന്ന ആഴ്ചകള്‍ നിര്‍ണായകമാണ്. ആരോഗ്യ സംവിധാനങ്ങള്‍ രോഗികളെക്കൊണ്ടു നിറയും. ഈ സാഹചര്യമൊഴിവാക്കാന്‍ എല്ലാവരും തങ്ങളുടെ പങ്കു നിര്‍വഹിക്കേണ്ടതുണ്ടെന്ന് ഡബ്ല്യൂഎച്ച്ഒ മേധാവി പറഞ്ഞു.