മുഖത്തെ ഈ പാട് ശ്രദ്ധിച്ചിട്ടുണ്ടോ? ആമാശയത്തിലെ കാൻസറിന്റെ തുടക്കം, അറിയാം

ചർമ്മത്തിൽ കാണുന്ന ഒരു അടയാളം ആമാശയത്തിലെ കാൻസർ പ്രാരംഭത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്നതാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാശയത്തിന്റെ ആന്തരിക പാളിയിൽ രൂപപ്പെടുന്ന അസാധാരണമായ കോശങ്ങൾ അനിയന്ത്രിതമായ വളരുന്നതാണ് ആമാശയത്തിലെ കാൻസർ അഥവാ ഗ്യാസ്ട്രിക് കാൻസറിന് കാരണമാകുന്നത്. ഈ അവസ്ഥയുടെ ലക്ഷണങ്ങൾ വളരെ അവ്യക്തവും പലപ്പോഴും തെറ്റായി നിർവചിക്കപ്പെട്ടതും ആയതുകൊണ്ട് ഇത് കണ്ടെത്താൻ ചിലപ്പോൾ മാസങ്ങൾ തന്നെ എടുത്തേക്കാം. അതേസമയം ചർമ്മത്തിൽ കാണുന്ന ഒരു അടയാളം കാൻസർ പ്രാരംഭത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്നതാണ്. 

വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, വയറുവേദന, വയറിലെ അസ്വസ്ഥത, ചെറുതായി ഭക്ഷണം കഴിക്കുമ്പോൾ തന്നെ നിറഞ്ഞതായി തോന്നുക തുടങ്ങിയവ വയറ്റിലെ കാൻസറിന്റെ ആദ്യ ലക്ഷണങ്ങളാണ്. ഇടയ്‌ക്കിടെ ഇതിന്റെ ലക്ഷണങ്ങൾ ചർമ്മത്തിലും പ്രത്യക്ഷപ്പെടാം, ഇത് മുഖത്ത് ചൊറിഞ്ഞു പൊട്ടിയതുപോലെ തടിപ്പ്‌ ഉണ്ടാകാൻ കാരണമാകും. പാപ്പുലോറിത്രോഡെർമ എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. ചർമ്മത്തിന്റെ ഈ അവസ്ഥ ദീർഘനാൾ നീണ്ടുനിൽക്കുകയും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. 

പാപ്പുലോറിത്രോഡെർമയുമായി ബന്ധപ്പെട്ട് മറ്റ് നിരവധി കാൻസറുകൾ കണ്ടെത്തിയിട്ടുണ്ട്. ആമാശയം, വൻകുടൽ, പ്രോസ്റ്റേറ്റ്, ലിംഫോസൈറ്റിക് ലുക്കീമിയ എന്നിവയിലെ കാൻസർ ഇതിൽ ഉൾപ്പെടുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com