ബയോപ്സി വേണ്ട, വായിലെ കാൻസർ കണ്ടെത്താൻ പുതുവഴി ഉടൻ 

രക്തത്തിലും ഉമിനീരിലുമുള്ള ചില ബയോമാർക്കറുകൾ കണ്ടെത്തി അതുവഴി വായിലെ കാന്‍സര്‍ കണ്ടെത്തുന്നതിന്റെ സാധ്യതയാണ് പഠിച്ചുകൊണ്ടിരിക്കുന്നത്
എക്സ്പ്രസ് ചിത്രം
എക്സ്പ്രസ് ചിത്രം

യോപ്‌സി നടത്താതെ തന്നെ വായിലെ കാന്‍സര്‍ കണ്ടെത്താൻ ഉടന്‍തന്നെ പുതിയ വഴി കണ്ടെത്തിയേക്കും. ഇതിലേക്കായി ഒരു പടി കൂടി അടുത്തിരിക്കുകയാണ് കിംഗ് ജോർജ്ജ് മെഡിക്കൽ സർവകലാശാലയിലെ (കെജിഎംയു) ഗവേഷകർ. ആളുകളുടെ രക്തത്തിലും ഉമിനീരിലുമുള്ള ചില ബയോമാർക്കറുകൾ കണ്ടെത്തി അതുവഴി വായിലെ കാന്‍സര്‍ കണ്ടെത്തുന്നതിന്റെ സാധ്യതയാണ് പഠിച്ചുകൊണ്ടിരിക്കുന്നത്.

രക്തത്തിലെ ബയോമാർക്കറുകൾ ഉപയോ​ഗിച്ച് കാൻസർ കണ്ടെത്താനും കാൻസർ ചികിത്സയിലും നിർമ്മാർജ്ജനത്തിലും വിറ്റാമിൻ എയുടെയും അതിന്റെ ഉൽപ്പന്നങ്ങളുടെയും പങ്ക് കണ്ടുപിടിക്കാനുമുള്ള ​ഗവേഷണങ്ങളാണ് നടക്കുന്നത്. ആദ്യഘട്ട പഠനത്തിലെ കണ്ടെത്തലുകൾ ശുഭസൂചന നൽകുന്നതാണെന്ന് റിസർച്ച് യൂണിറ്റ് അറിയിച്ചു. 

300 കാൻസർ രോഗികളിലും കാൻസർ സ്ഥിരീകരിക്കാത്ത ആളുകളിലുമായാണ് പഠനം നടത്തിയത്. രണ്ട് വിഭാ​ഗത്തിന്റെയും രക്തസാമ്പിളുകൾ പരിശോധിച്ചപ്പോൾ ഈ ബയോമാർക്കറുകൾ വഴി കാൻസർ കണ്ടെത്താനാകുമെന്ന നിഗമനത്തിലേക്ക് എത്തിയതായാണ് ​ഗവേഷകർ അവകാശപ്പെടുന്നത്. ഇതുസംബന്ധിച്ച കൂടുതൽ ​ഗവേഷണം നടന്നുവരികയാണ്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com