കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് എച്ച്1എൻ1 ബാധിച്ച് 12 വയസ്സുകാരി മരിച്ചത്. പന്നിപ്പനി അല്ലെങ്കിൽ എച്ച്1എൻ1 അല്ലെങ്കിൽ സ്വൈൻ ഇൻഫ്ളുവൻസ എന്ന അസുഖം അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ടു ചെയ്തിട്ടുളളതാണ്. പന്നികളിലും പക്ഷികളിലും മനുഷ്യരിലുമുള്ള വൈറസുകൾ സംയോജിച്ച് ഉണ്ടാകുന്ന സ്വൈൻ ഇൻഫ്ളുവൻസ വൈറസ് മനുഷ്യരിൽ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു.
മൂന്ന് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ
പനി, കുളിര്, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, ക്ഷീണം, വയറിളക്കം, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. വൈറസുമായി സമ്പർക്കമുണ്ടായി ഒന്നുമുതൽ മൂന്ന് ദിവസത്തിനുള്ളിലാണ് ഫ്ലൂ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. അസുഖബാധിതനായ വ്യക്തിയിൽ നിന്ന് വായുവിലൂടെ രോഗം ഏഴുദിവസത്തിനുള്ളിൽ പകർന്നേക്കാം.
ഗർഭിണികൾ, ആസ്ത്മ, പ്രമേഹം, ഹൃദ്രോഗം പോലുള്ള രോഗമുള്ളവരും രോഗപ്രതിരോധിശേഷി കുറഞ്ഞവരും ഇൻഫ്ലുവൻസ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടനടി ചികിത്സ തേടണം. ശ്വാസംമുട്ടൽ, നെഞ്ച് വേദന, തുടർച്ചയായ തലകറക്കം, കഠിനമായ തളർച്ച അല്ലെങ്കിൽ പേശി വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ രോഗത്തിന്റെ അടിയന്തിര ലക്ഷണങ്ങളായി കണ്ട് എത്രയും പെട്ടെന്ന് ചികിത്സ ഉറപ്പാക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൈകൾ എപ്പോഴും വൃത്തിയായി കഴുകി സൂക്ഷിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്ക്കണം. രോഗിയെ പ്രത്യേക മുറികളിൽ താമസിപ്പിക്കുകയും രോഗിയെ ശുശ്രൂഷിക്കുന്നവർ മാസ്കുകൾ ധരിക്കുകയും വേണം. രോഗമുള്ളവർ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates