സാങ്കേതികവിദ്യയും വൈദ്യശാസ്ത്രവും വിജയകരമായി സംയോജിച്ചപ്പോൾ അപൂർവ വൈകല്യമുള്ള ഒരു സ്ത്രീക്ക് സ്വന്തം കോശത്തിൽ നിന്ന് വികസിപ്പിച്ച ഒരു പുതിയ ചെവി ലഭിച്ചു. മൈക്രോഷ്യ ബാധിച്ച സ്ത്രീയിൽ നടത്തിയ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത്. ജീവനുള്ള ടിഷ്യു ഉപയോഗിച്ച് ഇതാദ്യമായാണ് ശാസ്ത്രഞ്ജർ ഒരു ത്രീ ഡി പ്രിന്റഡ് ചെവി വികസിപ്പിച്ചെടുത്തത്.
ചെവിയുടെ ബാഹ്യകർണ്ണത്തിൽ ഉണ്ടുകുന്ന ഒരു അപാകതയാണ് മൈക്രോഷ്യ. ഇത് ഒരു ചെവിയിൽ മാത്രമായും രണ്ട് ചെവിയിലുമായും സംഭവിക്കാറുണ്ട്. മൈക്രോഷ്യ ഉള്ള രോഗികൾക്ക് പരമ്പരാഗതമായി ചെയ്യുന്നത് പുനർനിർമ്മാണ ശസ്ത്രക്രിയയാണ്. റിബ് തരുണാസ്ഥി ഗ്രാഫ്റ്റ് പുനർനിർമ്മാണം ആണ് അത്. രോഗിയുടെ വാരിയെല്ലിൽ നിന്ന് തരുണാസ്ഥി വേർതിരിച്ചെടുത്ത് അത് തലയോട്ടിയുടെ ചർമ്മത്തിന് കീഴിൽ, പ്രത്യേകിച്ച് തലയോട്ടിയിൽ ഘടിപ്പിക്കും. എന്നാൽ ഇവിടെ ഓറിനോവോ (AuriNovo) എന്ന് വിളിക്കപ്പെടുന്ന ഇംപ്ലാന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത് മൈക്രോഷ്യ രോഗികൾക്ക് പരമ്പരാഗതമായി നൽകുന്ന ചികിത്സയ്ക്ക് ഒരു ബദൽ മാർഗ്ഗമായാണ്.
സ്ത്രീയുടെ ഇടത് ചെവിയുമായി ചേരുന്ന ആകൃതിയിലാണ് ചെവി പ്രിന്റ് ചെയ്തത്. ഇത് തരുണാസ്ഥി കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും വളരെ സ്വാഭാവികമായി തന്നെ അനുഭവപ്പെടുമെന്നും നിർമ്മാതാക്കൾ പറയുന്നു. മൈക്രോഷ്യ-കൺജെനിറ്റൽ ഇയർ ഡിഫോർമറ്റി ഇൻസ്റ്റിറ്റ്യൂട്ടും 3DBio തെറാപ്പ്യൂട്ടിക്‌സ് (3DBio) എന്ന റീജനറേറ്റീവ് മെഡിസിൻ കമ്പനിയും ഈ ശസ്ത്രക്രിയ വിജയകരമായെന്ന് അറിയിച്ചു. ഏഴു വർഷമെടുത്താണ് കമ്പനി ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates