ദാമ്പത്യ സമ്മര്‍ദ്ദം, വിവാഹമോചനം മാത്രമല്ല ആശങ്ക; ആരോഗ്യപ്രശ്‌നങ്ങളേറെ 

ദാമ്പത്യത്തിലുണ്ടാകുന്ന കലഹങ്ങളുടെ പ്രത്യാഘാതങ്ങള്‍ സ്ത്രീകളിലാണ് കൂടുതല്‍ പ്രകടമായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ങ്കാളികള്‍ തമ്മില്‍ പൊരുത്തപ്പെട്ട് പോകുന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായി ആളുകളുടെ ചിന്ത വിവാഹമോചനത്തിലേക്കാണ് എത്തുന്നത്. എന്നാല്‍ വിവാഹമോചനമല്ല ഇതുമൂലമുള്ള ഓരെയൊരു ആശങ്കയെന്ന് ചൂണ്ടിക്കാട്ടുകയാണ് പുതിയ പഠനം. ദാമ്പത്യത്തിലെ സമ്മര്‍ദ്ദം ഹൃദയാഘാതത്തെ അതിജീവിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. 

പങ്കാളിയുമായുള്ള ബന്ധത്തിലെ കമ്മിറ്റ്‌മെന്റും അടുപ്പവും നല്ല ആരോഗ്യത്തിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ നേരത്തെ തിരിച്ചറിയാനും സഹായിക്കുന്ന ഘടകങ്ങളാണെന്ന് മുന്‍ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദാമ്പത്യത്തിലുണ്ടാകുന്ന കലഹങ്ങളുടെ പ്രത്യാഘാതങ്ങള്‍ സ്ത്രീകളിലാണ് കൂടുതല്‍ പ്രകടമായത്. പഠനത്തില്‍ പങ്കെടുത്ത സ്ത്രീകളില്‍ 40 ശതമാനം പേര്‍ കടുത്ത സമ്മര്‍ദ്ദം അനുഭവിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷന്മാരില്‍ ഇത് 30ശതമാനമാണ്. 

ഗുരുതര ദാമ്പത്യപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയിലാകാനുള്ള സാധ്യത 50ശതമാനത്തിലേറെയാണെന്ന് പഠനത്തില്‍ കണ്ടെത്തി. ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഉള്ളവര്‍ക്ക് നെഞ്ചുവേദന പോലുള്ള അസ്വസ്ഥതകള്‍ കൂടുതലായി ഉണ്ടാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള സമ്മര്‍ദ്ദം കൂടുന്നത് ആളുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നാണ് കണ്ടെത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com