സലൂണിൽ മുടി കഴുകുന്നതിനിടെ പക്ഷാഘാതം! ബ്യൂട്ടിപാർലർ സ്‌ട്രോക്ക് സിൻഡ്രോം എന്ന് കേട്ടിട്ടുണ്ടോ? 

1993ലാണ് അമേരിക്കയിലാണ് ബ്യൂട്ടിപാർലർ സ്‌ട്രോക്ക് സിൻഡ്രോമിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബ്യൂട്ടിപാർലറിൽ പോയി മുടി വെട്ടുന്നതിന് മുൻപ് തല കഴുകിയ ഹൈദരാബാദ് സ്വദേശിയായ സ്ത്രീ കഴിഞ്ഞദിവസം തലനാരിഴയ്ക്കാണ് ബ്യൂട്ടിപാർലർ സ്‌ട്രോക്ക് സിൻഡ്രോം മറികടന്നത്. തല കഴുകുന്നതിനിടയിൽ തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ഒരു പ്രധാന രക്തകുഴൽ അമർന്ന് പോയതാണ് സ്ട്രോക്ക് ഉണ്ടാകാൻ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. മസാജ് ചെയ്യാനായി തലയിൽ ശക്തിയായി അമർത്തുമ്പോഴും കഴുത്ത് തിരിക്കുമ്പോഴുമൊക്കെ ഇത് സംഭവിക്കാറുണ്ട്. 

എന്താണ് ബ്യൂട്ടിപാർലർ സ്‌ട്രോക്ക് സിൻഡ്രോം?

കഴുത്തിൽ എന്തെങ്കിലും തരത്തിൽ സമ്മർദ്ദം ചലുത്തുമ്പോൾ അത് രക്തക്കുഴലുകളിൽ ചെറിയ പൊട്ടൽ ഉണ്ടാക്കുകയും ക്ലോട്ട് രൂപപ്പെടാൻ ഇടയാക്കുകയും ചെയ്യും. ക്ലോട്ട് ഉണ്ടാകുന്നതുമൂലം തലച്ചോറിലോക്കുള്ള രക്ത വിതരണം തടസ്സപ്പെടുകയപം, ഇത് സ്ട്രോക്കിലേക്ക് നയിക്കുകയും ചെയ്യും. 1993ലാണ് അമേരിക്കയിലാണ് ബ്യൂട്ടിപാർലർ സ്‌ട്രോക്ക് സിൻഡ്രോമിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. 

തലയെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് കഴുത്താണ്. കഴുത്തിലൂടെ വരുന്ന രക്തധമിനികളിൽ നിന്നുള്ള ഓക്‌സിജൻ അടങ്ങിയ രക്തത്തിന്റെ തുടർച്ചയായ വിതരണം തലച്ചോറിന് വളരെ അത്യാവശ്യമാണ്. വെർട്ടെബ്രൽ ആർട്ടറി എന്ന് വിളിക്കുന്ന രണ്ട് ധമനികൾ അസ്ഥികളിലൂടെ കഴുത്തിലേക്ക് പോകുന്നു. അവ കൂടിച്ചേർന്ന് തലയോട്ടിയുടെ അടിഭാഗത്ത് ബേസിലാർ ആർട്ടറി രൂപപ്പെടുന്നു. മസ്തിഷ്‌കത്തിലെ പല പ്രധാന ഘടനകളിലേക്കും, പ്രത്യേകിച്ച് പിൻഭാത്തേക്കും മധ്യഭാഗത്തേക്കും ബേസിലാർ ആർട്ടറി രക്തം നൽകുന്നു. ഈ ധമനികളിലൂടെയുള്ള രക്തപ്രവാഹത്തിന് തടസ്സം ഉണ്ടാകുന്നത് സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

ലക്ഷണങ്ങൾ

തലച്ചോറിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത് എന്നതാശ്രയിച്ചാണ് ബ്യൂട്ടിപാർലർ സ്‌ട്രോക്ക് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ കാണുന്നത്. സലൂൺ സന്ദർശനത്തിന് തൊട്ടുപിന്നാലെയോ, ഏതാനും ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾക്കുള്ളിലോ ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. തലകറക്കം, ഓക്കാനം, ഛർദ്ദി, മങ്ങിയ കാഴ്ച, ഇരട്ട കാഴ്ച, ബാലൻസ് നഷ്ടപ്പെടുന്നു, മുഖത്ത് മരവിപ്പ്, കഴുത്തിൽ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. 

ബ്യൂട്ടി പാർലർ സ്‌ട്രോക്ക് സിൻഡ്രോം രോഗനിർണ്ണയം നടത്തുന്നത് രോ​ഗിയുടെ മെഡിക്കൽ ഹിസ്റ്ററിയെ കൂടി അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുതന്നെ പാർലറിൽ മുടി ഷാംപൂ ചെയ്തതിന് ശേഷമാണോ ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടതെന്ന് അന്വേഷിക്കേണ്ടത് പ്രധാനമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com