വിഷാദ രോഗത്തെ ചെറുക്കാൻ മാജിക് മഷ്റൂം; ആറ് മണിക്കൂർ ഫലമെന്ന് പഠനം 

ഒരു വർഷത്തിലേറെയായി കടുത്ത വിഷാദത്തിലൂടെ കടന്നുപോയവരിലാണ് പഠനം നടത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിഷാദരോഗത്തെ ചികിത്സിക്കാൻ സാധ്യമായ എല്ലാ വഴികളും തിരയുകയാണ് ​ഗവേഷകർ. മാജിക് മഷ്റൂം ഉപയോഗിച്ചുള്ള പുതിയ പഠനങ്ങളിൽ ക്ലിനിക്കൽ ഡിപ്രഷനിലൂടെ കടന്നുപോകുന്നവരിൽ മികച്ച ഫലങ്ങൾ ലഭ്യമായെന്നാണ് പറയുന്നത്. ഇവയിൽ അടങ്ങിയിട്ടുള്ള സൈലോസിബിൻ രോ​ഗിയുടെ കാഴ്ചപാടുകൾ മാറ്റുമെന്നും ഇതിന്റെ സ്വാധീനം ആറ് മണിക്കൂറോളം നീണ്ടുനിൽക്കുമെന്നും കണ്ടെത്തി. 

യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും 10 രാജ്യങ്ങളിൽ നിന്നുള്ള 233 ആളുകൾക്ക് 1mg, 10mg, 25mg ഡോസുകൾ എന്നിങ്ങനെ ഡോസുകൾ നൽകിയാണ് പരീക്ഷണം നടത്തിയത്. ഇതിൽ, 25mg മികച്ച ഫലം നൽകുന്നുവെന്നാണ് കണ്ടെത്തിയത്. 25 മില്ലിഗ്രാം സൈലോസിബിൻ ഗുളികകൾ രോഗികളെ സ്വപ്നതുല്യമായ അവസ്ഥയിലാക്കുമെന്നും ഇത് സൈക്കോളജിക്കൽ തെറാപ്പി വിജയിക്കാനുള്ള സാധ്യത കൂട്ടുമെന്നും പഠനം പറയുന്നു. 

ഒരു വർഷത്തിലേറെയായി കടുത്ത വിഷാദത്തിലൂടെ കടന്നുപോയവരിലാണ് പഠനം നടത്തിയത്. പരീക്ഷണത്തിൽ പങ്കെടുത്ത മൂന്നിൽ ഒരാൾക്ക് മൂന്നാഴ്ചയിൽ വിഷാദരോഗം ബാധിച്ചതായി കണ്ടെത്തിയില്ല. അഞ്ചിൽ ഒരാൾക്ക് 12 ആഴ്ചയിൽ കാര്യമായ പുരോഗതിയുണ്ടായെന്നും പഠനം ചൂണ്ടിക്കാട്ടി. അതേസമയം ഇവയുടെ ഹ്രസ്വകാല പാർശ്വഫലങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും അതിനാൽ ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് എപ്പോഴും പിന്തുണ ആവശ്യമാണെന്നും ഗവേഷകർ പറഞ്ഞു. ചില രോഗികൾക്ക് തലവേദന, ഓക്കാനം, കടുത്ത ക്ഷീണം, ആത്മഹത്യയെ കുറിച്ചുള്ള ചിന്തകൾ തുടങ്ങിയ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടു. ഇത് അസാധാരണമല്ലെങ്കിലും ആശങ്കപ്പെടുത്തുന്നതാണെന്നാണ് ചില ​ഗവേഷകരുടെ അഭിപ്രായം. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com