നിര്‍ത്താതെ ചിരിക്കുമ്പോള്‍ വട്ടാണെന്ന് പരിഹസിക്കണ്ട; അപസ്മാരത്തിന്റെ ലക്ഷണമാകാം 

നിര്‍ത്താന്‍ കഴിയാത്തവിധമുള്ള ഈ ചിരിക്ക് പിന്നില്‍ എപ്പോഴും ഒരു കാരണമുണ്ടാകും
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്


കൂട്ടത്തിലിരുന്ന് നിര്‍ത്താതെ ഒരു കാരണവുമില്ലാതെ ചിരിക്കുന്ന ഒരാളുണ്ടെങ്കില്‍ അയാളെ നമ്മളെല്ലാവരും ഒന്ന് ശ്രദ്ധിക്കും. പക്ഷെ നിസാരമായി തള്ളിക്കളയാവുന്ന ഒന്നല്ല ഇതെന്നാണ് പുതിയ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. അടുപ്പിച്ചടുപ്പിച്ചുള്ള ഇത്തരം ചിരികള്‍ അപസ്മാരത്തിന്റെ ലക്ഷണമാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

നിര്‍ത്താന്‍ കഴിയാത്തവിധമുള്ള ഈ ചിരിക്ക് പിന്നില്‍ എപ്പോഴും ഒരു കാരണമുണ്ടാകും. ഇത് തിരിച്ചറിയാന്‍ ആരോഗ്യവിദഗ്ധന്റെ സഹായം തേടണം. ഇത്തരത്തില്‍ സ്ഥിരീകരിക്കുന്ന അപസ്മാരത്തെ ജെലാസ്റ്റിക് അപസ്മാരം എന്നാണ് പറയുന്നത്. അപസ്മാരത്തിന്റെ മരുന്നുകള്‍ തന്നെയാണ് ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും നല്‍കുന്നത്. എന്നാല്‍ നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ കൂടുതല്‍ ഫലപ്രദമായ ചികിത്സ സാധ്യമാകും. 

സാധാരണ ജെലാസ്റ്റിക് അപസ്മാരം വളരെ വൈകി മാത്രമാണ് കണ്ടെത്താന്‍ സാധിക്കുക. പലപ്പോഴും എന്താണ് കാരണം എന്നതിനെ ആശ്രയിച്ചാണ് ലക്ഷണങ്ങള്‍ പ്രകടമാകുക. ചിലപ്പോള്‍ ജെലാസ്റ്റിക് അപസ്മാരത്തോടൊപ്പം രോഗിക്ക് ഹോര്‍മോണ്‍ സംബന്ധമായ അസ്വസ്ഥതകളും ഓര്‍മ്മ പ്രശ്‌നങ്ങളുമൊക്കെ ഉണ്ടാകാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com