എഴുന്നേറ്റാൽ ഉടൻ ഒരു കപ്പ് കട്ടൻ; നല്ലതല്ലെന്ന് വിദ​ഗ്ധർ, കാരണമിത്

ദഹനക്കേട് മുതൽ പല പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റക്കമുണർന്നാൽ ഉടൻ ഒരു കപ്പ് കട്ടൻ എന്നത് പലരുടെയും ശീലമാണ്. പക്ഷെ ഇങ്ങനെ അതിരാവിലെ ചായയും കാപ്പിയുമൊക്കെ കുടിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഇതിനുള്ള കാരണങ്ങളും ഇവർ വിവരിക്കുന്നുണ്ട്. ദഹനക്കേട് മുതൽ പല പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകും. 

വെറും വയറ്റിൽ കട്ടൻ ചായ കുടിക്കുന്നത് ശരീരത്തിന്റെ ആസിഡ് സന്തുലനത്തെ പ്രതികൂലമായി ബാധിക്കും. അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇതുമൂലം ഉണ്ടാകും. വായിൽ ഗ്യാസ് രൂപപ്പെടാനും ഇത് കാരണമാകും. കട്ടൻചായ കുടിക്കുന്നത് കൊണ്ടുള്ള മറ്റൊരു പ്രശ്നം നിർജലീകരണമാണ്. കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്ന തിയോഫില്ലൈൻ എന്ന ഘടകം നിർജലീകരണം ഉണ്ടാക്കാൻ സാധ്യതയുണ്ട്. തിയോഫില്ലൈൻ മലബന്ധത്തിലേക്കും നയിക്കാം. 

എഴുന്നേറ്റയുടൻ കട്ടൻ ചായയോ കാപ്പിയോ കുടിക്കുന്നത് പല്ലിൻറെ ഇനാമലിനും കേടാണ്. വായ്ക്കുള്ളിലെ ആസിഡ് തോത് വർധിക്കുന്നതു മൂലമാണ് പല്ലിൻറെ ഇനാമലിന് കേടുണ്ടാകുന്നത്. ഭക്ഷണം കഴിച്ച് ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ് കട്ടൻ ചായയോ കാപ്പിയോ കുടിക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കഴിയുന്നതും പഞ്ചസാര ഇടാതെ കുടിക്കണമെന്നും ഇവർ കൂട്ടിച്ചേർത്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com